High Cholesterol Diet: കൊളസ്ട്രോൾ കുറയ്ക്കാം... ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

കൊളസ്ട്രോൾ പേശികളുടെ ആരോഗ്യത്തിന് പ്രധാനമാണ്. എന്നാൽ, എൽഡിഎൽ കൊളസ്ട്രോൾ വർധിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.

  • Sep 11, 2024, 11:40 AM IST
1 /6

ഉയർന്ന കൊളസട്രോൾ ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ഭക്ഷണക്രമത്തിൽ നല്ല മാറ്റങ്ങൾ വരുത്തുന്നതിലൂടെ കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാൻ സാധിക്കും.

2 /6

ഒലിവ് ഓയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാലും ആൻറി ഓക്സിഡൻറുകളാലും സമ്പന്നമാണ്. ഇത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

3 /6

കൊഴുപ്പുള്ള മത്സ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. സാൽമൺ, മത്തി, അയല തുടങ്ങിയവ നല്ലതാണ്.

4 /6

ചിയ സീഡ്സ്, മത്തങ്ങ വിത്തുകൾ, ഫ്ലാക്സ് സീഡ്സ് എന്നിവ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇത് ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടങ്ങളാണ്.

5 /6

അവോക്കാഡോ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പന്നമാണ്. ഇത് ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. ഇത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.

6 /6

ബദാം, അണ്ടിപ്പരിപ്പ് പോലുള്ള നട്സുകൾ അവശ്യ പോഷകങ്ങൾ അടങ്ങിയവയാണ്. ഇത് രക്തത്തിലെ കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola