Shani Nakshatra Transit: ശനി ഇന്ന് അതായത് ഏപ്രിൽ 6 ന് നക്ഷത്രമാറ്റം നടത്തും. അതിലൂടെ ആർക്കൊക്കെ എന്തൊക്കെ നേട്ടങ്ങൾ ഉണ്ടാകുമെന്ന് നോക്കാം.
Shani In Purva Bhadrapada Nakshatra: ജ്യോതിഷ ശാസ്ത്രത്തിൽ നവഗ്രഹങ്ങളിൽ ഏറ്റവും മഹത്വപൂർവ്വമായി കണക്കാക്കുന്ന ഒരു ഗ്രഹമാണ് ശനി. ശനി ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമാണ്
Shani In Purva Bhadrapada Nakshatra: ജ്യോതിഷ ശാസ്ത്രത്തിൽ നവഗ്രഹങ്ങളിൽ ഏറ്റവും മഹത്വപൂർവ്വമായി കണക്കാക്കുന്ന ഒരു ഗ്രഹമാണ് ശനി. ശനി ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമാണ്. ഒപ്പം ജാതകർക്ക് അവരുടെ കർമ്മങ്ങൾക്കനുസരിച്ചു ഫലം നൽകുന്ന ഒരു ഗ്രഹം കൂടിയാണ്
ശനി ഒരു നിശ്ചിത സമയത്തിന് ശേഷമാണ് രാശിമാറ്റുന്നത്. രാശിമാറുന്നതിന് പുറമെ ശനി നക്ഷത്രവും മാറ്റാറുണ്ട്. നിലവിൽ ശനി തന്റെ മൂലത്രികോണ രാശിയായ കുംഭ രാശിയിലാണ്. ഇതിനൊപ്പം ഇന്ന് ഉച്ച തിരിഞ്ഞ് 3: 55 ഓടെ ശനി നക്ഷത്രം മാറി പൂരുരുട്ടാതി നക്ഷത്രത്തിൽ പ്രവേശിക്കും. ഒക്ടോബർ 3 വരെ ഇവിടെ തുടരും.
ശനിയുടെ നക്ഷത്ര മാറ്റം ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകുമെങ്കിലും ചിലർക്ക് കോട്ടങ്ങളുമുണ്ടാകാം. ഏതൊക്കെ രാശിക്കാർക്കാണ് ശനിയുടെ രാശിമാറ്റം ഗുണങ്ങൾ നൽകുന്നതെന്ന് നമുക്ക് നോക്കാം...
ജ്യോതിഷമനുസരിച്ച് നക്ഷത്രങ്ങളിൽ 25 മത്തെ നക്ഷത്രമാണ് പൂരുരുട്ടാതി നക്ഷത്രം. ഈ നക്ഷത്രത്തിന്റെ അധിപൻ വ്യാഴമാണ്. ശനിയെ നീതിയുടെ ദേവനായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ശനിയുടെ രാശിമാറ്റം അല്ലങ്കിൽ നക്ഷത്ര മാറ്റം എല്ലാ രാശിക്കാരെയും ബാധിക്കും
ശനിയുടെ നക്ഷത്ര മാറ്റം ഇന്നുമുതൽ ചില രാശിക്കാരുടെ ജീവിതം മാറ്റിമറിക്കും. ഇവരിൽ ശനിയുടെ അനുഗ്രഹമുണ്ടാകും. ആ രാശികൾ ഏതൊക്കെ അറിയാം...
മേടം (Aries): പൂർവ ഭാദ്രപദ നക്ഷത്രത്തിലേക്കുള്ള അതായത് പൂരുരുട്ടാതി നക്ഷത്രത്തിലേക്കുള്ള ശനിയുടെ പ്രവേശനം മേട രാശിക്കാർക്ക് ദാമ്പത്യ ജീവിതത്തിൽ സന്തോഷം നൽകും. ഇവർക്ക് ഈ സമയം ഭർതൃ വീട്ടിൽ നിന്നും ചില സന്തോഷ വാർത്തകൾ കേൾക്കാം. സമ്പത്ത് വർദ്ധിക്കാൻ സാധ്യത, ബിസിനസ് ചെയ്യുന്നവർക്ക് പൂർവ്വിക സ്വത്തുക്കളിൽ നിന്ന് സാമ്പത്തിക നേട്ടമുണ്ടാകും, സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ആശ്വാസം ഉണ്ടാകും
കന്നി (Virgo): ശനിയുടെ നക്ഷത്ര മാറ്റം ഈ രാശിക്കാർക്ക് അനുകൂലമായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, എല്ലാ പ്രശ്നങ്ങളിൽ നിന്നും ആശ്വാസം, ഏത് ജോലിയിലും പങ്കാളിയിൽ നിന്ന് പിന്തുണ ലഭിക്കും, ഈ മാസം അവസാനത്തോടെ പുതിയ ബിസിനസ് തുടങ്ങാൻ സാധ്യതയുണ്ട് ഒപ്പം അതിൽ ഇരട്ടി ലാഭം ഉണ്ടാകാം. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും.
ധനു (Sagittarius): ജ്യോതിഷ പ്രകാരം ശനി ഇന്ന് പൂരുരുട്ടാതി നക്ഷത്രത്തിൽ പ്രവേശിക്കുന്നത് ധനു രാശിക്കാർക്ക് വളരെയധികം ഗുണം നൽകും. കച്ചവടം ചെയ്യുന്നവർക്ക് ലാഭം ഉണ്ടാകും, എല്ലാ ജോലികളിലും വിജയമുണ്ടാകും, കർമ്മരംഗത്ത് പുരോഗതി ഉണ്ടാകും ഒപ്പം ശനിയുടെ അനുഗ്രഹം ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)