Malayalam Astrology: വർഷങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു സംയോഗം ഉണ്ടാവുന്നത്, ഇതുവഴി ചില രാശിക്കാർക്ക് നേട്ടങ്ങളും മറ്റ് ചിലർക്ക് വ്യത്യസ്ത അനുഭവങ്ങളും ഉണ്ടാവാം
ജ്യോതിഷ പ്രകാരം എല്ലാ മാസവും ഗ്രഹങ്ങൾ നിശ്ചിത സമയത്ത് തങ്ങളുടെ രാശി മാറും. സൂര്യൻ ഇന്ന് (മാർച്ച്-14) മീനം രാശിയിൽ പ്രവേശിക്കും. ശേഷം ഏപ്രിലിൽ സൂര്യൻ മേടരാശിയിലേക്കും കടക്കും. വ്യാഴം ഇതിനകം മേടരാശിയിൽ തുടരുന്നതിനാൽ സൂര്യൻ പ്രവേശിക്കുമ്പോൾ ഉടൻ സൂര്യൻ്റെയും വ്യാഴത്തിൻ്റെയും സംയോജനം ഇവിടെയുണ്ടാവും.
12 വർഷത്തിന് ശേഷമാണ് ഇത്തരമൊരു സംയോജനം ഉണ്ടാവുന്നത്. ചില രാശിക്കാർക്ക് ഈ കാലയളവിൽ മികച്ച ഫലങ്ങൾ ഉണ്ടാവും. ഏതൊക്കെ രാശിക്കാർക്കാണ് ഇതു വഴി ഗുണം എന്ന് പരിശോധിക്കാം.
ചിങ്ങം രാശിക്കാർക്ക് സൂര്യ- വ്യാഴ സംയോജനം ശുഭകരമായേക്കും. ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. ഈ രാശിക്കാർക്ക് ഭാഗ്യത്തിൻ്റെ പിന്തുണ ലഭിക്കും. ജീവിതത്തിൽ ആകെ പോസിറ്റിവിറ്റി നിറഞ്ഞതായി അനുഭവപ്പെടും. വിദ്യാർത്ഥികൾക്കും ഇത് നല്ല സമയമാണ്.
മിഥുനം രാശിക്കാർക്ക് സൂര്യ- വ്യാഴ സംയോജനം മംഗളകരമായ നേട്ടങ്ങൾ നൽകും. പുതിയ വരുമാന മാർഗങ്ങൾ ഇതുവഴി നിങ്ങൾക്ക് തുറക്കാൻ സാധിക്കും. ഈ സമയത്ത്, ഏത് ജോലിയിലും നിങ്ങൾക്ക് കുടുംബത്തിൽ നിന്ന് പിന്തുണ ലഭിക്കും. കഴിവിൻ്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് കരിയറിൽ വിജയം നേടാനാവും. ജീവിത പങ്കാളിയുമായുള്ള ബന്ധം ഇക്കാലയളവിൽ മികച്ചതായിരിക്കും.
മേടം രാശിയിലാണ് സൂര്യ- വ്യാഴ സംയോജനം രൂപപ്പെടുന്നു. മേടം രാശിക്കാർക്ക് ഈ സമയം വളരെ അധികം ഗുണം ചെയ്യുന്ന സമയമാണ്. സൂര്യൻ്റെയും വ്യാഴത്തിൻ്റെയും സ്വാധീനം വഴി നിങ്ങൾക്ക് തൊഴിൽ പുരോഗതിക്കുള്ള വഴികൾ തുറക്കും. പ്രണയ ജീവിതം മികച്ചതായിയിരിക്കും. പങ്കാളിയുമായുള്ള ബന്ധവും ദൃഢമാകും. സാമ്പത്തിക സ്ഥിതിയും ഈ കാലയളവിൽ മികച്ചതായിരിക്കും. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)