Shukra Gochar 2023: ഈ രാശിക്കാർക്ക് 27 ദിവസം സുവർണ്ണകാലം; ശുക്രൻ നൽകും ധനവും ഒപ്പം വൻ നേട്ടങ്ങളും!

Shukra Rashi Parivartan: സമ്പത്ത്, ആഡംബരം, സ്നേഹം, സൗന്ദര്യം എന്നിവയുടെ കാരകനായ ശുക്രൻ 2023 ഏപ്രിൽ 6 ന് ഇടവ രാശിയിൽ സംക്രമിക്കും. ശുക്രന്റെ ഈ രാശിമാറ്റം ചില രാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ നൽകും.

Venus Transit 2023: ജ്യോതിഷ പ്രകാരം ശുക്രൻ 2023 ഏപ്രിൽ 6 ന് സംക്രമിക്കും. ശുക്രൻ സംക്രമിക്കുന്നതിലൂടെ അത് സ്വന്തം രാശിയായ ഇടവത്തിൽ പ്രവേശിക്കും. ഇടവത്തിൽ ശുക്രന്റെ സംക്രമണം വലിയ മാറ്റങ്ങൾ കൊണ്ടുവരും. 

1 /6

2023 മെയ് 2 വരെ ഇവിടെ തുടരും.  ശുക്രന്റെ മാറ്റം എല്ലാ രാശിക്കാരെയും ബാധിക്കുമെങ്കിലും ചില രാശിക്കാർക്ക് ഇത് വളരെ അനുകൂലമായിരിക്കും.  ഇവർക്ക് ഈ സമയം ശാരീരിക സന്തോഷം, സ്നേഹം, സൗന്ദര്യം, ആഡംബരം, പ്രശസ്തി എന്നിവ ലഭിക്കും.

2 /6

മേടം (Aries): മേടം രാശിക്കാർക്ക് ശുക്രസംക്രമണം ശുഭകരമായിരിക്കും. ഈ ആളുകൾക്ക് അവരുടെ കരിയറിൽ പുരോഗതിയും പുതിയ സ്ഥാനവും ലഭിക്കും.  വലിയ തീരുമാനങ്ങൾ എടുക്കും. ഒരു യാത്ര പോകാണ് സാധ്യത. പണം ലാഭിക്കുന്നതിൽ വിജയിക്കും. പങ്കാളിയുമായുള്ള ബന്ധം മികച്ചതായിരിക്കും. നിങ്ങൾക്ക് നല്ല സമയമായിരിക്കും.  

3 /6

ഇടവം (Taurus): ശുക്രൻ രാശിമാറി ഇടവത്തിലാണ് പ്രവേശിക്കുന്നത്. ഇടവ രാശിയുടെ അധിപൻ കൂടിയാണ് ശുക്രൻ. അതുകൊണ്ടുതന്നെ ഇടവം രാശിക്കാർക്ക് ശുക്രൻ ധാരാളം ഗുണങ്ങൾ നൽകും. തൊഴിൽ ചെയ്യുന്നവർക്ക് അവരുടെ കരിയറിൽ പുതിയ അവസരങ്ങൾ ലഭിക്കും, മുടങ്ങിക്കിടക്കുന്ന ജോലി പൂർത്തിയാകും, ബിസിനസ്സ് ആരംഭിക്കാം. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും, ബന്ധങ്ങൾ ദൃഢമാകും.

4 /6

കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ശുക്രസംതരണം അനുകൂലമായിരിക്കും, തൊഴിൽ തേടിയുള്ള അന്വേഷണം അവസാനിക്കും, കരിയറിൽ പുരോഗതിയുണ്ടാകും, ജോലിസ്ഥലത്ത് നിങ്ങളുടെ സ്വാധീനം വർദ്ധിക്കും. വിദേശത്തുനിന്നും ലാഭം ഉണ്ടാകും, ബിസിനസ്സ് നന്നായി നടക്കും, ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും. പുതിയ കാര്യങ്ങൾ ആരംഭിക്കാൻ ഇത് നല്ല സമയമാണ്.

5 /6

കന്നി (Virgo): ശുക്രന്റെ സംക്രമം കന്നിരാശിക്കാർക്ക് ബന്ധങ്ങളിൽ വളരെയധികം നേട്ടങ്ങൾ നൽകും. പങ്കാളിയുമായുള്ള സ്നേഹം വർദ്ധിക്കും. പ്രണയ ജീവിതം നല്ലതായിരിക്കും. ജോലിസ്ഥലത്ത് നല്ല അന്തരീക്ഷമായിരിക്കും. നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. സ്ഥാനക്കയറ്റത്തിനും ശമ്പള വർദ്ധനവിനും സാധ്യത. പുതിയ വീട്, കാർ എന്നിവ വാങ്ങാം.

6 /6

മകരം (Capricorn): ശുക്രന്റെ സംക്രമം മകരം രാശിക്കാർക്ക് ജോലിയിൽ പുരോഗതിക്ക് അവസരമുണ്ടാക്കും, സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത. ജോലിയിൽ മാറ്റമുണ്ടാകാം. ബിസിനസ്സ് നന്നായി നടക്കും. ഭാഗ്യത്തിന്റെ ശക്തി നിങ്ങളുടെ പ്രവൃത്തികളിൽ വിജയം നൽകും. പ്രണയ ജീവിതത്തിൽ പ്രണയത്തിന്റെ വസന്തമുണ്ടാകും. വിദേശത്തുനിന്നും ലാഭം ഉണ്ടാകും. (Disclaimer:: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola