Gold rate: 3 ദിവസം കൊണ്ട് പവന് 400 രൂപയുടെ വര്‍ദ്ധനവ്‌, സ്വര്‍ണ്ണ വിപണിയില്‍ ചാഞ്ചാട്ടം തുടരുമോ?

സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയമെന്ന് വിപണി വിദഗ്ധര്‍.  കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിലവാരത്തിലാണ് സ്വര്‍ണം ഇപ്പോള്‍ തുടരുന്നത്. സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്. 

സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയമെന്ന് വിപണി വിദഗ്ധര്‍.  കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിലവാരത്തിലാണ് സ്വര്‍ണം ഇപ്പോള്‍ തുടരുന്നത്. സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്. 

1 /5

     കഴിഞ്ഞ  വര്‍ഷത്തെ അപേക്ഷിച്ച്  വില കുറയുന്നതിനാല്‍  രാജ്യത്ത് സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണവും കാര്യമായി വര്‍ധിക്കുന്നുണ്ട്.  കേന്ദ്ര ബജറ്റിന് ശേഷം കാര്യമായ ഇടിവാണ് സ്വര്‍ണ വിലയില്‍ രേഖപ്പെടുത്തിയത്.  ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള കേന്ദ്ര തീരുമാനം സ്വര്‍ണത്തിന്‍റെ വില കുറയാനും ഡിമാന്‍ഡ്  വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

2 /5

     സ്വര്‍ണ വില കുറയുന്നത്   ഡിമാന്‍ഡ് കൂട്ടും. വിവാഹക്കാലവും അക്ഷയ തൃതീയയും അടുത്തിരിക്കെ സ്വര്‍ണത്തിന് വില കുറഞ്ഞ് നില്‍ക്കുന്നത് ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. മെയ് 14 -നാണ് ഈ വര്‍ഷം അക്ഷയ തൃതീയ. അക്ഷയ തൃതീയ ദിവസം സ്വര്‍ണം വാങ്ങുന്നത് ഏറ്റവും ശുഭമാണെന്ന വിശ്വാസം  ഇന്ത്യയിലുണ്ട്.

3 /5

  സ്വര്‍ണവില എന്തുകൊണ്ട് താഴുന്നു? സുരക്ഷിത നിക്ഷേപമായാണ് സ്വര്‍ണത്തെ നിക്ഷേപകര്‍ എന്നും പരിഗണിക്കുന്നത്. കോവിഡ് കാലത്ത് വിപണി തുടരെ ചാഞ്ചാടിയതും ശരാശരിയിലും താഴെയായി ബാങ്കുകള്‍ പലിശ നിരക്ക് മുന്നോട്ടുവെച്ചതും സ്വര്‍ണത്തിന് ഗുണമായി.  എന്നാല്‍ ഇപ്പോള്‍ കോവിഡ് വാക്സിന്‍ എത്തിയതോടെ ആശങ്കകള്‍ക്ക് വിരാമമായി. ഇതോടെ  വിപണി തിരിച്ചുവരവിന്‍റെ  പാതയിലെത്തി. ഈ സാഹചര്യത്തില്‍ പലിശ വരുമാനമില്ലാത്ത സ്വര്‍ണത്തില്‍ നിന്നും നിക്ഷേപകര്‍ ശ്രദ്ധ പിന്‍വലിക്കുകയാണ്. ഉയര്‍ന്ന നേട്ടം നല്‍കുന്ന യുഎസ് ബോണ്ടുകളിലേയ്ക്കാണ് ഇപ്പോള്‍ നിക്ഷേപകരുടെ ശ്രദ്ധ.  കൂടാതെ,  ഡോളര്‍ സൂചിക കരുത്താര്‍ജിക്കുന്നതും സ്വര്‍ണത്തിന്‍റെ വിലയിടിവിന് കാരണമാകും .

4 /5

   കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 10 ഗ്രാമിന് 56,200 രൂപ വിലയായിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണ വിലയ്ക്ക് വന്‍ ഇടിവാണ് ഈ വര്‍ഷം  സംഭവിച്ചിരിയ്ക്കുന്നത്. കഴിഞ്ഞ 7 മാസത്തിനിടെ  സ്വര്‍ണത്തിന് 20 ശതമാനത്തിലേറെ മൂല്യമിടിഞ്ഞു. ഈ  വര്‍ഷം  ആരംഭിച്ച് രണ്ടു മാസം പിന്നിടുമ്പോള്‍ സ്വര്‍ണത്തിന് 5,000 രൂപയോളമാണ് കുറഞ്ഞിരിയ്ക്കുന്നത്‌. 

5 /5

 കേരളത്തില്‍ സ്വര്‍ണവില ഇന്ന് വര്‍ദ്ധിച്ചിരിയ്ക്കുകയാണ്  280 രൂപയും ഗ്രാമിന് 35 രൂപയുമാണ് ഇന്ന് വില കൂടിയത്. ഇതോടെ വ്യാഴാഴ്ച്ച സ്വര്‍ണം പവന് 33,720 രൂപയായി ഒരു ഗ്രാം സ്വര്‍ണത്തിന് വില 4,215 രൂപയാണ്.  കഴിഞ്ഞ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ മാസം  പവന് 720 രൂപയുടെ വിലയിടിവാണ് സ്വര്‍ണത്തിന് സംഭവിച്ചത് എങ്കിലും കഴിഞ്ഞ 3 ദിവസം കൊണ്ട്  പവന് 400 രൂപ കൂടി.   

You May Like

Sponsored by Taboola