ഒരു മനുഷ്യന്റെ ഏറ്റവും വലിയ ശത്രു അവന്റെ ദേഷ്യം ആണെന്ന് ശ്രീകൃഷ്ണൻ ഗീതയിൽ പറയുന്നുണ്ട്. നിങ്ങളുടെ രാശിചക്രത്തിൽ പാപകരമായ ഗ്രഹങ്ങളുടെ സ്വാധീനം കൂടുതലായിരിക്കുമ്പോൾ, ആ വ്യക്തിക്ക് ഏതൊരു കാര്യത്തിലും പെട്ടെന്ന് ദേഷ്യം വരുമെന്ന് ജ്യോതിഷത്തിൽ പറയുന്നു. ചില രാശിയിലുള്ള പെൺകുട്ടികൾക്കും ഇത്തരത്തിൽ ദേഷ്യം ഉണ്ടാകാറുണ്ട്. ഈ രാശിക്കാർ ഏതൊക്കെയാണെന്ന് അറിയാം.
മേടം (Aries) - ജ്യോതിഷത്തിൽ, ചൊവ്വയെ എല്ലാ ഗ്രഹങ്ങളുടെയും അധിപനായി കണക്കാക്കുന്നു. മേടം രാശിയിലുള്ള പെൺകുട്ടികളിൽ ചൊവ്വയുടെ സ്വാധീനം കൂടുതലായി കാണപ്പെടുന്നു. ഈ രാശിയിലെ പെൺകുട്ടികൾ വളരെ പെട്ടെന്ന് ദേഷ്യപ്പെടും. ഇവർക്ക് ദേഷ്യം വരുന്ന രീതിയിൽ എന്തെങ്കിലും ഉണ്ടായാൽ അത് മറ്റുള്ളവർക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാനും സാധ്യതയുണ്ട്. എന്നാൽ എത്ര പെട്ടെന്ന് ദേഷ്യം വരുന്നുവോ അത്രയും വേഗം അവർ ശാന്തരാകുകയും ചെയ്യുന്നു.
ചിങ്ങം (Leo)- ചിങ്ങം രാശിക്കാരുടെ സ്വഭാവം രാജാവിനെപ്പോലെയാണ്. ജ്യോതിഷ പ്രകാരം ചിങ്ങം രാശിയുടെ അധിപൻ സൂര്യനാണ്. സൂര്യനെ എല്ലാ ഗ്രഹങ്ങളുടെയും രാജാവായി കണക്കാക്കുന്നു. ഈ രാശിയിലുള്ള പെൺകുട്ടികൾ ഗൗരവമുള്ളവരാണ്. ഇവർ ഒന്നിലും പെട്ടെന്ന് പ്രതികരിക്കില്ല. എന്നാൽ ആരെങ്കിലും അവരെ ദേഷ്യം പിടിപ്പിക്കാൻ ശ്രമിച്ചാൽ അവർ അതിനെ ശക്തമായി നേരിടുന്നു. തെറ്റായ കാര്യങ്ങൾ അവർ സഹിക്കില്ല. ചിങ്ങം രാശിയിലുള്ള പെൺകുട്ടികൾ ഒരിക്കലും ശത്രുക്കളോട് ക്ഷമിക്കില്ല. ഇക്കൂട്ടരോട് മറ്റുള്ളവർ ചിന്താപൂർവ്വം സംസാരിക്കണം.