Fixed Deposit: ആദായനികുതി ലാഭിക്കാൻ നിങ്ങൾ വ്യത്യസ്ത ഓപ്ഷനുകൾ തിരയുന്നുണ്ടാകും (how to save income tax) അല്ലേ. പക്ഷേ മിക്ക ആളുകളും സുരക്ഷിതവും നല്ല വരുമാനമുള്ളതുമായ കാര്യങ്ങൾ തേടുന്നു. അതിനാൽ ഏറ്റവും മികച്ചതും സുരക്ഷിതവുമായ ഓപ്ഷൻ ഫിക്സഡ് ഡിപ്പോസിറ്റ് ആണ്.
നികുതി ലാഭിക്കാൻ നിങ്ങൾക്ക് ഇതിൽ നിക്ഷേപിക്കാം. ഇതിൽ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സിയിൽ (Income tax 80C) 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് നികുതി ഇളവ് ലഭിക്കും. സുരക്ഷിത നിക്ഷേപത്തിനൊപ്പം ഉറപ്പായ വരുമാനവും നൽകുന്നു എന്നതാണ് FD യുടെ ഏറ്റവും വലിയ സവിശേഷത. പക്ഷേ, എഫ്ഡിയിൽ നിക്ഷേപിക്കുന്നതിലൂടെ മറ്റ് നിരവധി നേട്ടങ്ങളുണ്ടെന്ന് നിങ്ങൾക്കറിയാമോ? അറിയാം...
എഫ്ഡിയിൽ ഗ്യാരണ്ടീഡ് റിട്ടേണുകൾ ലഭ്യമാണ്. നിക്ഷേപത്തിന്റെ തുടക്കത്തിൽ തന്നെ അറിയാം മെചുരിറ്റി ആകുമ്പോൾ അതിൽ എത്രത്തോളം ലാഭമുണ്ടാകുമെന്ന്
Fixed deposit ൽ നികുതി ലാഭിക്കുന്ന ആനുകൂല്യങ്ങൾ ലഭ്യമാണ്. എന്നിരുന്നാലും ഈ ആനുകൂല്യം എല്ലാ സ്ഥിര നിക്ഷേപങ്ങളിലും ലഭ്യമല്ല. 5 വർഷത്തേക്ക് ചെയ്യുന്ന എഫ്ഡിയിൽ ആദായനികുതി ഇളവ് ലഭ്യമാണ്. നിക്ഷേപ തുകയ്ക്കും പലിശയ്ക്കും നികുതി നൽകേണ്ടതില്ല.
FD യുടെ മേൽ വായ്പയും ലഭ്യമാണ്. നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് വായ്പ തിരിച്ചടയ്ക്കാം എന്നതാണ് മറ്റൊരു കാര്യം. FD യുടെ മൊത്തം മൂല്യത്തിന്റെ 90% വരെ വായ്പ ലഭിക്കും. നിങ്ങളുടെ നിക്ഷേപത്തിന് ലഭിക്കുന്ന പലിശയേക്കാൾ 1-2% കൂടുതലാണ് FD- യുടെ വായ്പ പലിശ നിരക്ക്. ഇതിനർത്ഥം നിങ്ങൾക്ക് എഫ്ഡിക്ക് 4% പലിശ ലഭിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് 6% പലിശയ്ക്ക് വായ്പ ലഭിക്കും.
FD യ്ക്കൊപ്പം ലിക്യുഡിറ്റിയും വരുന്നു. ആവശ്യം വന്നാൽ കാലാവധി പൂർത്തിയാകുന്നതിന് മുമ്പുതന്നെ നിങ്ങൾക്ക് പിൻവലിക്കാം. എങ്കിലും അങ്ങനെ ചെയ്യുന്നതിന് ബാങ്ക് നിങ്ങളിൽ നിന്ന് ചില ചാർജുകൾ ഈടാക്കിയേക്കാം.
HDFC ബാങ്ക്, ICICI ബാങ്ക്, DCB ബാങ്ക് ഉപഭോക്താക്കൾക്ക് സ്ഥിര നിക്ഷേപത്തോടൊപ്പം (Fixed Deposit) ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നു. ഈ ബാങ്കുകളിൽ FD ഉണ്ടാക്കുന്നതിലൂടെ ആരോഗ്യ ഇൻഷുറൻസ് സൗജന്യമായി ലഭിക്കും.
മിക്ക ബാങ്കുകളും ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് (FD) ക്രഡിറ്റ് കാർഡുകൾ നൽകുന്നു. എഫ്ഡി തുകയുടെ 80-85% ക്രഡിറ്റ് പരിധിയിൽ ക്രഡിറ്റ് കാർഡുകൾ ലഭ്യമാണ്. കുറഞ്ഞ ക്രഡിറ്റ് സ്കോർ അല്ലെങ്കിൽ ക്രഡിറ്റ് ചരിത്രമില്ലാത്ത ആളുകൾക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം. ക്രെഡിറ്റ് കാർഡ് ചെലവുകൾ സംരക്ഷിക്കാൻ FD ഉപയോഗിക്കുന്നു.
ഫിക്സഡ് ഡെപ്പോസിറ്റ് ഒരു സുരക്ഷിത നിക്ഷേപമാണെങ്കിലും, ബാങ്ക് ഏതെങ്കിലും സാഹചര്യത്തിൽ മുങ്ങുകയാണെങ്കിൽ, 5 ലക്ഷം രൂപ വരെ സർക്കാർ ഗ്യാരണ്ടിയായി FD യിൽ നിക്ഷേപിക്കുന്ന നിങ്ങളുടെ പണം സുരക്ഷിതമായിരിക്കും. ബാങ്ക് ഡിഫോൾട്ട് കേസിൽ നിങ്ങൾക്ക് 5 ലക്ഷം രൂപ വരെ തിരികെ ലഭിക്കും.