പോഷക സമ്പുഷ്ടമായ പഴമാണ് ബ്ലൂബെറി. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ബ്ലൂബെറി. ഈ ഗുണങ്ങളെല്ലാം ബ്ലൂബെറിയെ ഒരു മികച്ച ഫലമായി മാറ്റുന്നു.
ബ്ലൂബെറി കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യം വർധിപ്പിക്കാൻ എങ്ങെ സഹായിക്കുമെന്ന് നോക്കാം.
ബ്ലൂബെറിയിലെ ആന്റിഓക്സിഡന്റുകൾ ക്യാൻസർ കോശങ്ങളുടെ വളർച്ചയും വ്യാപനവും തടയാൻ സഹായിക്കും. ബ്ലൂബെറിയിലെ ആന്തോസയാനിനുകൾ കാൻസർ സാധ്യത കുറയുമെന്ന് ചില പഠനങ്ങൾ പറയുന്നു.
ബ്ലൂബെറിയിലെ ആന്റിഓക്സിഡന്റുകൾ തലച്ചോറിനെ ഓക്സിഡേറ്റീവ് സ്ട്രെസിൽ നിന്ന് സംരക്ഷിക്കാനും വീക്കം കുറയ്ക്കാനും മസ്തിഷ്ക കോശങ്ങൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താനും സഹായിക്കും.
ബ്ലൂബെറിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് നല്ല ദഹന ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ബ്ലൂബെറിയിലെ നാരുകൾ കുടലിലെ ക്യാൻസർ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
ബ്ലൂബെറി കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും. സ്ഥിരമായി ബ്ലൂബെറി കഴിക്കുന്നവർക്ക് ഹൃദ്രോഗ സാധ്യത കുറയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളുടെ മികച്ച ഉറവിടമാണ് ബ്ലൂബെറി.