വസന്തകാലത്ത് രുചികരവും ഊർജദായകവുമായ നിരവധി പഴങ്ങൾ ലഭിക്കും. ഈ പഴങ്ങൾ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ വളരെയധികം സഹായിക്കുന്നവയാണ്.
ഏതൊക്കെ പഴങ്ങളാണ് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതെന്ന് നോക്കാം.
വിറ്റാമിനുകളായ സി, കെ, നാരുകൾ, ഫോളിക് ആസിഡ്, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് സ്ട്രോബെറി. വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്ന ആന്റിഓക്സിഡന്റുകളും സ്ട്രോബെറിയിൽ അടങ്ങിയിട്ടുണ്ട്.
പൈനാപ്പിൾ ഒരു സ്വാദിഷ്ടമായ ഫലമാണ്. വിറ്റാമിൻ സി, മാംഗനീസ്, ബ്രോമെലൈൻ എന്നിവയുടെ നല്ല ഉറവിടമാണ് പൈനാപ്പിൾ. ദഹനത്തെ സഹായിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്ന എൻസൈം പൈനാപ്പിളിൽ അടങ്ങിയിരിക്കുന്നു.
കിവിയിൽ വൈറ്റമിൻ സിയും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളും കിവിപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.
നാരുകൾ, വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ നല്ല ഉറവിടമാണ് ചെറിപ്പഴങ്ങൾ. ഇത് വീക്കം ചെറുക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.
വസന്തത്തിന്റെ അവസാനത്തിൽ ലഭിക്കുന്ന പഴമാണ് ആപ്രിക്കോട്ട്. കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനമായ വിറ്റാമിൻ എ, രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന പൊട്ടാസ്യം എന്നിവ ആപ്രിക്കോട്ടിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്.