Foreign destinations: സഞ്ചാരികൾക്ക് സന്തോഷം നൽകുന്ന വാർത്ത; പോക്കറ്റ് കാലിയാകാതെ ഈ രാജ്യങ്ങൾ സന്ദർശിക്കാം

ഭൂരിഭാ​ഗം ആളുകളും ഇഷ്ടപ്പെടുന്ന കാര്യമാണ് യാത്ര ചെയ്യുക എന്നത്. വിദേശ രാജ്യങ്ങൾ സന്ദർശിക്കുക എന്നതും പലരുടെയും സ്വപ്നമാണ്. എന്നാൽ, പലർക്കും ബജറ്റ് ഒരു വലിയ പ്രശ്നമാണ്. ബജറ്റ് കുറവായതിനാൽ വിദേശയാത്രകളെന്ന സ്വപ്നം പലർക്കും ഉപേക്ഷിക്കേണ്ടി വരുന്നു.

  • Jan 31, 2023, 16:27 PM IST

എന്നാൽ, നിങ്ങൾക്ക് ഒരു പാസ്പോർട്ട് ഉണ്ടെങ്കിൽ ലോകം ചുറ്റിക്കാണാൻ നിങ്ങൾക്ക് ആ​ഗ്രഹം ഉണ്ടെങ്കിൽ നിങ്ങൾക്ക് അതിന് സാധിക്കുമെന്ന് വിശ്വസിക്കുക. അധികം പണച്ചിലവില്ലാതെ ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യാവുന്ന മനോഹരമായ രാജ്യങ്ങൾ പരിചയപ്പെടാം.

1 /5

നിങ്ങൾ സാഹസികതയും പ്രകൃതി ഭം​ഗിയും ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ, കിഴക്കൻ ഹിമാലയൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന രാജ്യമായ ഭൂട്ടാനിലേക്ക് യാത്ര പോകാം. പ്രകൃതിയുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ ഈ അയൽ രാജ്യം അതിന്റെ മനോഹാരിതയാൽ പ്രശസ്തമാണ്.

2 /5

ഇന്ത്യക്കാർക്ക് സന്ദർശിക്കാൻ വിസ ആവശ്യമില്ലാത്ത ബജറ്റ് സൗഹൃദ രാജ്യമാണ് നേപ്പാൾ. മഞ്ഞുമൂടിയ ഈ ഹിമാലയൻ രാജ്യം അതിമനോഹരമായ ക്ഷേത്രങ്ങൾ, എവറസ്റ്റ് കൊടുമുടി, ഹിൽ സ്റ്റേഷനുകൾ, ബാർഡിയ നാഷണൽ പാർക്ക്, പശുപതിനാഥ ക്ഷേത്രം എന്നിവയാൽ സമ്പന്നമാണ്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള സമയം നേപ്പാൾ സന്ദർശിക്കാൻ ഉചിതമാണ്.

3 /5

നിങ്ങൾക്ക് ​ഗൾഫ് രാജ്യം സന്ദർശിക്കാൻ താൽപര്യമുണ്ടെങ്കിൽ ഒമാൻ മികച്ച ഓപ്ഷനാണ്. ചെറിയ ബജറ്റിൽ ഒമാനിലേക്ക് യാത്ര ചെയ്യാം. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യെമൻ, സൗദി അറേബ്യ എന്നിവയ്ക്കിടയിലാണ് ഒമാൻ സ്ഥിതി ചെയ്യുന്നത്. ഇവിടെ മനോഹരമായ ബീച്ചുകൾ സന്ദർശിക്കാനും സൂര്യാസ്തമയും കാണാനും നിങ്ങൾക്ക് സാധിക്കും. 2000 രൂപ മുതലാണ് ഇവിടെ നിത്യജീവിതച്ചിലവ്. ഒക്ടോബറിനും ഏപ്രിലിനും ഇടയിൽ ഒമാൻ സന്ദർശിക്കുന്നതാണ് കൂടുതൽ ഉചിതം.

4 /5

ദക്ഷിണേഷ്യയിലെ ഈ മനോഹരമായ രാജ്യം സമ്പന്നമായ സംസ്കാരത്തിനും കടൽത്തീരത്തിനും കടൽ ഭക്ഷണത്തിനും പേരുകേട്ടതാണ്. ശ്രീലങ്ക സന്ദർശിക്കുന്നത് ബജറ്റ് സൗഹൃദവുമാണ്. ഇവിടെ നിങ്ങൾക്ക് വാട്ടർ സ്പോർട്സ് ആസ്വദിക്കാം. ഡിസംബർ മുതൽ മാർച്ച് വരെയാണ് ശ്രീലങ്ക സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ദിവസവും 1000 രൂപ മുടക്കിയാൽ ഇവിടെ ജീവിക്കാം. കൊളംബോ, കാൻഡി, യാപുഹ്വ റോക്ക് ഫോർട്ട്, ജാഫ്ന ഫോർട്ട്, ശ്രീ മഹാബോധി സ്ഥലം, സിഗിരിയ റോക്ക് ഫോർട്ട് തുടങ്ങിയവ സന്ദർശിക്കാം.

5 /5

കടൽത്തീരങ്ങൾ, മനോഹരമായ മാർക്കറ്റുകൾ, ചരിത്ര സ്ഥലങ്ങൾ തുടങ്ങിയവ ആസ്വദിക്കാൻ കഴിയുന്ന ഒരു ബജറ്റ് സൗഹൃദ രാജ്യമാണ് തായ്‌ലൻഡ്. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമായ അങ്കോർവത്ത് ക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

You May Like

Sponsored by Taboola