FIFA World Cup 2022 : ഫിഫാ ലോകകപ്പിന് ഖത്തറിൽ ഒരുങ്ങിയ എട്ട് വേദികൾ കാണാം

1 /8

ലുസൈൽ ഐക്കോണിക് സ്റ്റേഡിയത്തിൽ വെച്ചാണ് ഫിഫാ ലോകകപ്പ് 2022ന്റെ ഫൈനൽ സംഘടിപ്പിക്കുക. ഖത്തറിലെ ഏറ്റവും വലിയ ഫുട്ബോൾ മൈതനമാണിത്. 80,000 പേരാണ് സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി. ടൂർണമെന്റിലെ പത്ത് മത്സരങ്ങൾക്ക് ലുസൈൽ ഐക്കോണിക് സ്റ്റേഡിയം വേദിയാകും.

2 /8

അൽ-ബെയ്ത് സ്റ്റേഡിയം ഖത്തറിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്റ്റേഡിയമാണ് അൽ-ബെയ്ത്. അൽ-ഖോർ നഗരത്തിലാണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. 60,000 പേരാണ് കപ്പാസിറ്റി, 9 മത്സരങ്ങൾക്ക് വേദിയാകും.

3 /8

  ഫിഫാ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം അൽ-തുമാമാ സ്റ്റേഡിയത്തിൽ വച്ചാണ്. 40,000 പേർക്കുള്ള കപ്പാസിറ്റിയാണ് സ്റ്റേഡിയത്തിനുള്ളത്. എട്ട് മത്സരങ്ങൾക്ക് വേദിയാകും

4 /8

  ഖത്തറിലെ അൽ-വക്രയിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയമാണ് അൽ-ജനൗബ്. 40,000 പേർക്കുള്ള കപ്പാസിറ്റിയാണ് സ്റ്റേഡിയത്തിനുള്ളത്. ഏഴ് മത്സരങ്ങൾക്ക് വേദിയാകും

5 /8

ഖത്തറിലെ അൽ-റയ്യാൻ നഗരത്തിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയമാണ് അഹമ്മദ് ബിൻ അലി സ്റ്റേഡിയം. 44,740 പേർക്കുള്ള കപ്പാസിറ്റിയാണ് സ്റ്റേഡിയത്തിനുള്ളത്. ആറ് മത്സരങ്ങൾക്ക് വേദിയാകും

6 /8

ഖത്തറിലെ റാസ് ആബു നഗരത്തിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയാണ് സ്റ്റേഡിയം 974. 40,000 പേർക്കുള്ള കപ്പാസിറ്റിയാണ് സ്റ്റേഡിയത്തിനുള്ളത്. ഏഴ് മത്സരങ്ങൾക്ക് വേദിയാകും

7 /8

അൽ-റയ്യാൻ നഗരത്തിലെ മറ്റൊരു മൈതാനമാണ് എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയം. 43,350 പേർക്കുള്ള കപ്പാസിറ്റിയാണ് സ്റ്റേഡിയത്തിനുള്ളത്. എട്ട് മത്സരങ്ങൾക്ക് വേദിയാകും

8 /8

ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയമാണ് ഖലീഫ ഇന്റനാഷ്ണൽ. 40,000 പേർക്കുള്ള കപ്പാസിറ്റിയാണ് സ്റ്റേഡിയത്തിനുള്ളത്. എട്ട് മത്സരങ്ങൾക്ക് വേദിയാകും

You May Like

Sponsored by Taboola