FIFA World Cup 2022 Final: മെസി മുതൽ എംബാപ്പേ വരെ; 2022 ഫിഫ ലോകകപ്പിലെ പുരസ്കാര ജേതാക്കൾ ഇവരാണ്

ഫിഫ ലോകകപ്പ് ചരിത്രത്തിൽ രണ്ട് ഗോൾഡൻ ബോൾ പുരസ്‌കാരങ്ങൾ നേടുന്ന ആദ്യ താരമായി അർജന്റീന ക്യാപ്റ്റൻ ലയണൽ മെസി. മെസിയെ പിന്തള്ളി ‘ഗോൾഡൻ ബൂട്ട്’ നേടിയ കൈലിയൻ എംബാപ്പെ. ഫിഫ ലോകകപ്പ് 2022 ഫൈനലിൽ ലയണൽ മെസി മുതൽ കൈലിയൻ എംബാപ്പെ വരെയുള്ള പ്രധാന അവാർഡ് ജേതാക്കൾ ഇവരാണ്.

  • Dec 19, 2022, 17:40 PM IST
1 /5

2022 ഫിഫ ലോകകപ്പിൽ അർജന്റീനയുടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് 'ഗോൾഡൻ ഗ്ലോവ്' പുരസ്‌കാരം നേടി.

2 /5

1966 ന് ശേഷം ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടുന്ന ആദ്യ കളിക്കാരനായി മാറിയ കൈലിയൻ എംബാപ്പെ, 2022 ഫിഫ ലോകകപ്പിൽ എട്ട്​ ​ഗോൾ നേട്ടത്തോടെ ഗോൾഡൻ ബൂട്ട് നേടി. ഏഴ് ​ഗോൾ നേടിയ ലയണൽ മെസിയെ പിന്തള്ളിയാണ് എംബാപ്പേയുടെ നേട്ടം.

3 /5

രണ്ട് തവണ ഫിഫ ലോകകപ്പ് 'ഗോൾഡൻ ബോൾ' അവാർഡ് നേടുന്ന ആദ്യ കളിക്കാരനായി അർജന്റീനയുടെ ക്യാപ്റ്റൻ ലയണൽ മെസി.

4 /5

2022 ഫിഫ ലോകകപ്പിൽ ടൂർണമെന്റിലെ മികച്ച യുവതാരത്തിനുള്ള അവാർഡ് ഇരുപത്തിയൊന്നുകാരനായ എൻസോ ഫെർണാണ്ടസ് നേടി.  

5 /5

ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനോട് തോൽവി വഴങ്ങിയെങ്കിലും ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന് 2022 ഫിഫ ലോകകപ്പിൽ ഫിഫ ഫെയർ പ്ലേ അവാർഡ് ലഭിച്ചു.

You May Like

Sponsored by Taboola