Shukra Gochar: വെറും ഒരു ദിവസം... ഈ രാശിക്കാരുടെ ഭാഗ്യം തെളിയും; വരുന്ന 25 ദിവസം പൊളിക്കും!

Venus Transit 2024 In June: ജ്യോതിഷം അനുസരിച്ച് എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്ത് രാശി ഗ്രഹ മാറ്റങ്ങൾ നടത്താറുണ്ട്.

Shukra Rashi Parivartan: സന്തോഷവും ഐശ്വര്യവും നൽകുന്ന ശുക്രനും മിഥുന രാശിയിലേക്ക് പ്രവേശിക്കാൻ പോകുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ 3 രാശിയിലുള്ളവരിൽ ലക്ഷ്മീയോഗം രൂപപ്പെടും.

1 /7

Shukra Gochar Effect 2024: ജ്യോതിഷത്തിൽ, ഓരോ ഗ്രഹത്തിനും അതിൻ്റേതായ പ്രാധാന്യം നൽകിയിട്ടുണ്ട്. സമ്പത്തും ഐശ്വര്യവും നൽകുന്ന ശുക്രൻ നിശ്ചിത സമയത്ത് സംക്രമിക്കാൻ പോകുന്നു.

2 /7

ജൂൺ 12 ന് ശുക്രൻ ഇടവ രാശിയിൽ നിന്നും മിഥുന രാശിയിൽ പ്രവേശിക്കും. ശുക്രൻ്റെ രാശിമാറ്റത്തിൻ്റെ സ്വാധീനം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ദൃശ്യമാകും.

3 /7

ജൂൺ 12 ബുധനാഴ്ച വൈകുന്നേരം 6:37 നാണ് ശുക്രൻ മിഥുന രാശിയിലേക്ക് സംക്രമിക്കുന്നത് ജൂലൈ 7 വരെ ഈ രാശിയിൽ തുടരും.

4 /7

ഇത് പല രാശിക്കാർക്കും ഗുണം നൽകും അതുപോലെ ചിലർക്ക് ദോഷവുമാകാം. ഏതൊക്കെ രാശിക്കാർക്കാണ് പ്രത്യേക നേട്ടങ്ങൾ ലഭിക്കുകയെന്ന് നമുക്ക് നോക്കാം...  

5 /7

മേടം (aries): ജ്യോതിഷ പ്രകാരം ശുക്ര സംക്രമണം മേട  രാശിക്കാർക്ക് വലിയ ഗുണം നൽകും. മേട രാശിയുടെ മൂന്നാം ഭാവത്തിലൂടെയാണ് ശുക്രൻ സഞ്ചരിക്കുന്നത്.  അത്തരമൊരു സാഹചര്യത്തിൽ, ഈ രാശിക്കാർക്ക്   അവരുടെ ജോലികൾ പൂർത്തീകരിക്കാൻ സാധിക്കും,  കുടുംബത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും, പ്രണയ ജീവിതവും ഈ സമയത്ത് നല്ലതായിരിക്കും

6 /7

മിഥുനം (Gemini):  ജൂൺ 12 ന് ശുക്രൻ ഈ രാശിയിലേക്കാണ് പ്രവേശിക്കാൻ പോകുന്നത്.  അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും, ഈ രാശിയുടെ പത്താം ഭാവാധിപൻ ശുക്രനാണ്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ജോലി, ബിസിനസ്സ് മുതലായവയിൽ ധാരാളം നേട്ടങ്ങൾ ലഭിക്കും, ഉദ്യോഗസ്ഥർ ജോലിസ്ഥലത്ത് നിങ്ങളുടെ ജോലിയിൽ സന്തുഷ്ടരായിരിക്കും.

7 /7

ധനു (Sagittarius): ഈ രാശിയുടെ ആറ്, പതിനൊന്ന് ഭാവങ്ങളുടെ അധിപനാണ് ശുക്രൻ,  ശുക്രൻ മിഥുന രാശിയിൽ പ്രവേശിച്ച ശേഷം ഈ രാശിയുടെ ഏഴാം ഭാവത്തിൽ തുടരും. ഈ സമയം ഇവർക്ക് ധാരാളം സമ്പത്ത് ലഭിക്കും, ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാൻ സാധിക്കും, ബിസിനസ്സിലും ധാരാളം ലാഭം ലഭിക്കും. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും, നിങ്ങളുടെ പങ്കാളിയുമായി പണം സമ്പാദിക്കുന്നതിൽ നിങ്ങൾ വിജയിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola