Neechabhang Rajayoga: നീചഭംഗ രാജയോഗത്താൽ ഇവർക്ക് ലഭിക്കും കുന്നോളം പണം!

Surya Gochar In Thulam: ജ്യോതിഷ പ്രകാരം ജാതകത്തിൽ ഒരു ഉച്ചരാശിയിലുള്ള ഗ്രഹത്തെ ഒരു നീച രാശിയിലുള്ള ഗ്രഹം നിൽക്കുകയാണെങ്കിൽ ജാതകത്തിൽ നീചഭംഗ രാജയോഗം രൂപപ്പെടും.  

Sun Transit In Libra: നവഗ്രഹങ്ങളില്‍ രാഹു കേതു ഒഴികെ ഓരോ ഗ്രഹത്തിനും ഉച്ചരാശികളും നീചരാശികളുമുണ്ട്.  രാശിചകരം മേടത്തിൽ തുടങ്ങി മീനം വരെ ഓരോ ഗ്രഹങ്ങളും രാശി മാറി സഞ്ചരിച്ചുകൊണ്ടിരിക്കും. മേടത്തില്‍ നിന്നും മീനത്തില്‍ എത്തുന്നതാണ് ഓരോ ഗ്രഹത്തിന്റെയും ഭ്രമണപഥം എന്ന് പറയുന്നത്. 

1 /9

ജ്യോതിഷപ്രകാരം എല്ലാ നവഗ്രഹങ്ങൾക്കും പ്രത്യേക പ്രാധാന്യമുണ്ട്. ഓരോ ഗ്രഹവും ഒരു നിശ്ചിത സമയ ഇടവേളയ്ക്ക് ശേഷം അതിൻ്റെ രാശിചക്രം മാറും. ഒക്ടോബർ 17 ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ തുലാം രാശിയിൽ പ്രവേശിച്ചു.

2 /9

സൂര്യന്റെ നീചരാശിയാണ് തുലാം. ഇതിലൂടെ തുലാം രാശിയില്‍ ഒരു വര്‍ഷത്തിന് ശേഷം നീചഭംഗ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. നീചരാശിയില്‍ ഒരു ഗ്രഹം ദുര്‍ബലനാണെങ്കിലും നീചഭംഗ രാജയോഗം വളരെ ശുഭഫലദായകമായ ഒരു യോഗമാണ്. 

3 /9

ദുര്‍ബലാവസ്ഥയിലും ഒരു ഗ്രഹത്തിന് തന്റെ ശക്തി വീണ്ടെടുക്കാനും ഒരു വ്യക്തിയുടെ ജീവിതത്തില്‍ സൗഭാഗ്യങ്ങളും അനുഗ്രഹങ്ങളും നല്‍കാനും സാധിക്കുന്ന ഒരു വിശേഷ യോഗം കൂടിയാണിത്.

4 /9

നീചഭംഗ രാജയോഗത്തിലൂടെ ജാതകന് സമ്പത്തും പ്രശസ്തിയും കൈവരും. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും മാറും. ജീവിതത്തില്‍ മുന്നേറാനുള്ള ശക്തിയും നിരവധി അവസരങ്ങളും വന്നുചേരും

5 /9

നീചരാശിയിലുള്ള ഗ്രഹത്തിന്റെ ദോഷഫലങ്ങളെ ഇല്ലാതാക്കാനും ഈ രാജയോഗത്തിന് സാധിക്കും. തുലാം രാശിയില്‍ സൂര്യന്‍ സൃഷ്ടിക്കുന്ന നീചഭംഗ രാജയോഗത്തിലൂടെ നേട്ടം കൊയ്യുന്ന രാശികൾ ഏതൊക്കെയെന്ന് അറിയാം...

6 /9

തുലാം (Libra): നീചഭംഗ രാജയോഗം ഇവർക്ക് ഭാഗ്യനേട്ടങ്ങൾ നൽകും,  ആത്മവിശ്വാസം വർദ്ധിക്കും, ബിസിനസ്സിൽ ലാഭം, വിവാഹിതർക്ക് മനോഹരമായ ദാമ്പത്യ ജീവിതം, പങ്കാളിത്തത്തോടെയുള്ള ബിസിനസ്സിൽ നിന്ന് നേട്ടങ്ങൾ, കരിയറിൽ വിജയം,  സാമ്പത്തിക സ്ഥിതി ശക്തമാകും.

7 /9

കന്നി (Virgo): സൂര്യ സംക്രമവും നീചഭംഗം രാജയോഗവും ഇവർക്ക് ശുഭകരമായിരിക്കും. തൊഴിൽ-ബിസിനസിൽ പുരോഗതി, ജോലിസ്ഥലത്ത് ദീർഘനാളായി കുടുങ്ങിക്കിടന്ന പണം ലഭിക്കും, ഭാഗ്യം അനുകൂലിക്കും, കരിയറിലും ബിസിനസ്സിലും എന്തെങ്കിലും പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് ചിന്തിക്കുക.

8 /9

ഇടവം (Taurus): സൂര്യൻ സംക്രമിക്കുന്നതിലൂടെ സൃഷ്ടിക്കുന്ന നീചഭംഗ രാജയോഗം ഇവർക്ക്  ഗുണകരമാകും. ഇതിലൂടെ ഇവർക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്, ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കും, തൊഴിലിൽ പുരോഗതിയും ബിസിനസ്സിൽ ലാഭം, തർക്ക വിഷയങ്ങളിൽ തീരുമാനം നിങ്ങൾക്ക് അനുകൂലമായേക്കാം. ആരോഗ്യപരമായ കാര്യങ്ങളിലും യാത്രാ കാര്യങ്ങളിലും നിങ്ങൾ ശ്രദ്ധിക്കുക.

9 /9

മീനം (Pisces): നീചഭംഗ രാജയോഗം ഇവർക്കും പ്രത്യേക നേട്ടങ്ങൾ നൽകും. തൊഴിൽ മേഖലകളിൽ പുതിയ അവസരങ്ങൾ, ബിസിനസ്സിൽ നല്ല ലാഭം, ലോട്ടറി, ഓഹരിവിപണി, വാതുവെപ്പ് തുടങ്ങിയവയിലൂടെ അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടം, പുതിയ വരുമാന മാർഗങ്ങൾ തെളിയും, മാർക്കറ്റ്, വസ്തു, ഗതാഗതം, മെഡിക്കൽ, ഇൻഷുറൻസ് എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് ആനുകൂല്യങ്ങൾ ലഭിക്കും. ജോലിസ്ഥലത്തെ തർക്കങ്ങൾ ഒഴിവാക്കുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

You May Like

Sponsored by Taboola