ബോളിവുഡ് നടി മന്ദിര ബേദിയുടെ style statement എന്നും വാര്‍ത്തയാണ്.
48 കാരിയായ അവര്‍ fitnessന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന വ്യക്തിയാണ്.
സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവായ താരം അടുത്തിടെ പങ്കുവച്ച ചിത്രങ്ങള്‍ ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.
സോഷ്യല്‍ മീഡിയയില്‍ മന്ദിരയ്ക്ക് ലക്ഷക്കണക്കിന് ആരാധകരാണ് ഉള്ളത്.
ഈ ദിവസങ്ങളിൽ മന്ദിര തന്‍റെ സിനിമകളേക്കാൾ കൂടുതൽ fitness മായി ബന്ധപ്പട്ട കാര്യങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്.
ദൂരദർശന്‍റെ 'ശാന്തി' എന്ന സീരിയലിലൂടെയാണ് മന്ദിര ബേദി അഭിനയ ജീവിതം ആരംഭിച്ചത്.
മന്ദിരയെ സിനിമാലോകം തിരിച്ചറിയുന്നത് ഷാരൂഖ് ഖാന്‍റെ 'ദിൽ വേൽ ദുൽഹനിയ ലെ ജയെങ്കെ' എന്ന ചിത്രത്തിലൂടെയാണ്
ക്രിക്കറ്റ് ലോകത്തും മന്ദിര ബേദി താരമാണ്. ക്രിക്കറ്റ് ഷോ അവതാരകരിൽ, ഇന്ത്യയുടെ ആദ്യകാല അവതാരകരിൽ ഒരാളാണ് മന്ദിര
ഈ വർഷം ഒക്ടോബറിൽ ഒരു നാലു വയസുകാരിയെ ദത്തെടുത്തതായി മന്ദിര ബേദി അറിയിച്ചിരുന്നു. താര എന്നുപേരിട്ടിരിയ്ക്കുന്ന ഈ പെണ്‍കുട്ടി തന്‍റെ മകളായി കുടുംബത്തിന്‍റെ ഭാഗമായതെന്ന് മന്ദിര ഇൻസ്റ്റാഗ്രാമിൽ വെളിപ്പെടുത്തിയിരുന്നു.