മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും കുടുംബവും മമ്മിയൂര്‍, ഗുരുവായൂര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി

1 /7

മമ്മിയൂര്‍, ഗുരുവായൂര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും കുടുംബവും  

2 /7

മുന്‍ രാഷ്ടപതിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് നഗരത്തില്‍ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.   

3 /7

എറണാകുളത്ത് നിന്ന് ഉച്ചക്ക് 11.45നാണ് രാംനാഥ് കോവിന്ദ് റോഡ് മാര്‍ഗം ഗുരുവായൂരിലെത്തിയത്.  കിഴക്കേനടയിലെ സ്വകാര്യ ഹോട്ടലിലെത്തി വസ്ത്രം മാറിയ ശേഷം 12.15ന് മമ്മിയൂര്‍ ക്ഷേത്രത്തിലെത്തി.   

4 /7

മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍.മുരളി, ദേവസ്വം ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ജി.കെ.പ്രകാശന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.  മഹാദേവനേയും മഹാവിഷ്ണുവിനേയും തൊഴുത ശേഷം ഭഗവതി ക്ഷേത്രത്തിലും ദര്‍ശനം നടത്തി.   

5 /7

2018ല്‍ മമ്മിയൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന ഫ്രെയിം ചെയ്ത ഫോട്ടോ ദേവസ്വം അധികൃതര്‍ സമ്മാനിച്ചു.    

6 /7

 12.40ന് ക്ഷേത്രത്തില്‍ നിന്ന് പുറത്ത് കടന്ന ശേഷം 12.45നാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയത്.   

7 /7

ദേവസ്വം ചെയര്‍മാന്‍ വി.കെ.വിജയന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

You May Like

Sponsored by Taboola