Most Beautiful Mosque in the world: ലോകത്തിലെ ഏറ്റവും മനോഹരമായ 6 മുസ്ലീം പള്ളികൾ ഇവയാണ്, ചിത്രങ്ങള്‍ കാണാം

ഓരോ മുസ്ലീമും ഒരിക്കലെങ്കിലും സന്ദർശിക്കാൻ ആഗ്രഹിക്കുന്ന അതീവ സുന്ദരമായ ചില മുസ്ലീം പള്ളികള്‍ ഉണ്ട്.  അവയുടെ  വലിപ്പവും ശില്പഭംഗിയും കണ്ടാല്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. വലിയ കൊട്ടാരങ്ങളെക്കാള്‍ മനോഹരമാണ് അവ...  ലോകത്തെ ഏറ്റവും സുന്ദരമായ അത്തരം ചില മോസ്കുകളെക്കുറിച്ച് അറിയാം... 

Most Beautiful Mosque in the world: ഓരോ മുസ്ലീമും ഒരിക്കലെങ്കിലും സന്ദർശിക്കാൻ ആഗ്രഹിക്കുന്ന അതീവ സുന്ദരമായ ചില മുസ്ലീം പള്ളികള്‍ ഉണ്ട്.  അവയുടെ  വലിപ്പവും ശില്പഭംഗിയും കണ്ടാല്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. വലിയ കൊട്ടാരങ്ങളെക്കാള്‍ മനോഹരമാണ് അവ...  ലോകത്തെ ഏറ്റവും സുന്ദരമായ അത്തരം ചില മോസ്കുകളെക്കുറിച്ച് അറിയാം... 

1 /6

Sheikh Lotfollah Mosque, Iran ഇറാനിയൻ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് ഇറാനിലെ ഷെയ്ഖ് ലോത്ഫുള്ള മസ്ജിദ്. ഇസ്ഫഹാനിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. ഷെയ്ഖ് അബ്ബാസ് ഒന്നാമന്‍റെ  ഭരണകാലത്ത്, അതായത് 1602-1619 കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ടതാണ്‌ ഈ മുസ്ലീം പള്ളി. വര്‍ഷം തോറും ലക്ഷക്കണക്കിന്‌ ഭക്തരാണ് ഇവിടം സന്ദര്‍ശിക്കുന്നത്. 

2 /6

Al Aqsa Mosque, Jerusalem ഇസ്രയേല്‍  നഗരമായ ജറുസലേമിൽ സ്ഥിതി ചെയ്യുന്ന അൽ-അഖ്‌സ മസ്ജിദ് ഇസ്ലാമിലെ  മൂന്നാമത്തെ പുണ്യസ്ഥലമായി കണക്കാക്കപ്പെടുന്നു. യുനെസ്കോ അംഗീകരിച്ച അൽ-അഖ്സ മോസ്ക് മുസ്ലീങ്ങളുടെയും ജൂതന്മാരുടെയും പുണ്യസ്ഥലമാണ്. സ്വർഗ്ഗാരോഹണത്തിന് മുമ്പ് മുഹമ്മദ് നബിയെ മക്കയിലെ അൽ-ഹറം പള്ളിയിൽ നിന്ന് ഇവിടെ കൊണ്ടുവന്നതായി വിശ്വസിക്കപ്പെടുന്നു.

3 /6

Sheikh Zayed Grand Mosque, UAE യുഎഇയിലെ  ഷെയ്ഖ് സയിദ് ഗ്രാൻഡ് മോസ്‌ക് ലോകത്തിലെ ഏറ്റവും മനോഹരമായ മുസ്ലീം പള്ളികളിൽ ഒന്നാണ്. 1996-ൽ പണികഴിപ്പിച്ച ഷെയ്ഖ് സയിദ് ഗ്രാൻഡ് മോസ്‌ക് ഇസ്ലാമിക  വാസ്തുവിദ്യയുടെ വ്യത്യസ്ത ശൈലികൾ ഉൾക്കൊള്ളുന്നു. 100 മീറ്റർ ഉയരമുള്ള ഈ മസ്ജിദിൽ 82 താഴികക്കുടങ്ങളും ആയിരത്തിലധികം തൂണുകളും 24 ക്വാർട്ടേഴ്സ് ഗിൽഡഡ് ചാൻഡിലിയറുകളും ലോകത്തിലെ ഏറ്റവും വലിയ കൈകൊണ്ട് നെയ്ത പരവതാനികളുമുണ്ട്...!! 

4 /6

Aqsunqur Mosque, Cairo, Egypt ഈജിപ്തിന്‍റെ തലസ്ഥാനമായ കെയ്‌റോയിലെ അക്‌സങ്കൂർ മസ്ജിദ് 14-ാം നൂറ്റാണ്ടിൽ തുര്‍ക്കി  ശൈലിയിലാണ് നിർമ്മിച്ചത്. അക്‌സുങ്കൂർ മസ്ജിദിൽ അതിന്‍റെ സ്ഥാപകൻ ഷംസ് അൽ-ദിൻ അക്‌സുങ്കൂറിന്‍റെയും മക്കളുടെയും ശവകുടീരങ്ങളുണ്ട്. ഏറെ മനോഹരമാണ് ഈ മോസ്ക്....   

5 /6

The Blue Mosque, Istanbul, Turkey തുർക്കിയിലെ സുൽത്താൻ അഹമ്മദ് മസ്ജിദ് സാധാരണയായി പറയപ്പെടുന്നത് ബ്ലൂ മോസ്ക് എന്നാണ്.  നീല നിറത്തിലുള്ള ടൈല്‍സ് കൊണ്ട് നിര്‍മ്മിക്കപ്പെട്ടതാണ് ഇതിന്‍റെ പുറംഭാഗം.   1609 നും 1616 നും ഇടയിൽ തുര്‍ക്കി സാമ്രാജ്യത്തിന്‍റെ കാലത്ത് നിർമ്മിക്കപ്പെട്ട ഈ പള്ളി പരമ്പരാഗത ഇസ്ലാമിക, ക്രിസ്ത്യൻ വാസ്തുവിദ്യാ ശൈലികളുടെ മിശ്രിതമാണ്.  ത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. 6 മിനാരങ്ങളാൽ ചുറ്റപ്പെട്ട ഈ മോസ്ക് ഏറെ മനോഹരമാണ്.... 

6 /6

Jama Masjid, Delhi  ഷാജഹാന്‍റെ  അവസാനത്തെ വാസ്തുവിദ്യാ മാതൃകയാണ് ഡൽഹിയിലെ ജുമാ മസ്ജിദ്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പള്ളിയായ ജമാ മസ്ജിദ്,  ഓള്‍ഡ്‌  ഡൽഹിയുടെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.  ഇതിന് മൂന്ന് പ്രധാന കവാടങ്ങളും നാല് മിനാരങ്ങളും 40 മീറ്റർ ഉയരമുള്ള രണ്ട് മിനാരങ്ങളും ഉണ്ട്. പരമ്പരാഗത മുഗൾ വാസ്തുവിദ്യാ ശൈലിയിലാണ് ഈ മോസ്ക് നിർമ്മിച്ചിരിക്കുന്നത്.  മക്കയുടെ ദിശയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.   

You May Like

Sponsored by Taboola