Stomach Gas: വയറ്റിൽ ​ഗ്യാസ് അടിച്ചു കേറി വന്നോ? എങ്കിൽ ഇവ മൂന്നും കഴിച്ചാൽ കാണാം മാജിക്!

ദഹന പ്രശ്നങ്ങളുണ്ടാകുമ്പോൾ വയറ്റിൽ ​ഗ്യാസ് അനുഭവപ്പെടുന്നത് സാധാരണമാണ്. ദഹനം മോശമായവരിലോ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുള്ളവരിലോ ഭക്ഷണം കഴിച്ചതിന് പിന്നാലെ ഗ്യാസ് കാരണം വയർ വീർക്കാൻ തുടങ്ങുന്നതായി കാണാം. 

 

Home Remedy for Stomach Gas: വയറ്റിൽ പതിവായി ഇത്തരത്തിൽ ​ഗ്യാസ് അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് കാരണം മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളും ഉണ്ടാകാൻ തുടങ്ങും. ഗ്യാസ് സംബന്ധമായ പ്രശ്‌നം അടിക്കടി ഉണ്ടാകുന്നുണ്ടെങ്കിൽ മരുന്ന് കഴിക്കുന്നതിന് പകരം വീട്ടുവൈദ്യങ്ങളുടെ സഹായം തേടാം. 

1 /6

ഇന്നത്തെ ജീവിതശൈലിയും മോശം ഭക്ഷണക്രമവും ​ഗ്യാസ്, അസിഡിറ്റി എന്നിവ ഉണ്ടാകാൻ പ്രധാന കാരണങ്ങളാണ്.   

2 /6

ഗ്യാസിൽ നിന്ന് മോചനം നേടാൻ പെട്ടെന്ന് സഹായിക്കുന്ന 3 കാര്യങ്ങളെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. 

3 /6

വയറുവേദനയും ഗ്യാസും അകറ്റാൻ പുതിന സഹായിക്കും. അതിനായി പുതിനയിലയുടെ നീര് പിഴിഞ്ഞ് അതിലേയ്ക്ക് നാരങ്ങയും വെള്ളവും കലർത്തിയ ശേഷം കുടിക്കുക. 

4 /6

ദിവസവും രാവിലെ നിങ്ങളുടെ വയറ്റിൽ ഗ്യാസ് അനുഭവപ്പെടുന്നുണ്ടെങ്കിൽ വെളുത്തുള്ളിയുടെ സ​ഹായം തേടാവുന്നതാണ്. വെളുത്തുള്ളി നീര് വെള്ളത്തിൽ കലക്കി കുടിക്കുകയാണ് ചെയ്യേണ്ടത്. ഇതിനായി ഒരു അല്ലി വെളുത്തുള്ളി ചതച്ച് നീര് എടുത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ കലർത്തി കുടിച്ചാൽ മാത്രം മതി.  

5 /6

അസിഡിറ്റി, വയറ്റിലെ ഗ്യാസ് എന്നിവ കലശലാകുന്ന സാഹചര്യത്തിൽ അയമോദകം കഴിക്കാം. ഇതിനായി അര ടീസ്പൂൺ ഇഞ്ചിപ്പൊടിയും അര ടീസ്പൂൺ അയമോദകവും നന്നായി കലർത്തി സംയോജിപ്പിക്കുക. ഈ മിശ്രിതം രാവിലെ ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി കുടിക്കുന്നത് ഫലം ചെയ്യും. 

6 /6

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.

You May Like

Sponsored by Taboola