Dry fruits for healthy bones: എല്ലുകളുടെ ആരോഗ്യം മികച്ചതായി നിലനിർത്താൻ ഡ്രൈ ഫ്രൂട്ട്സ്.
അത്തിപ്പഴത്തിൽ കാത്സ്യവും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികളുടെ സാന്ദ്രത മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.
ഈന്തപ്പഴത്തിൽ കോപ്പർ, മഗ്നീഷ്യം, സെലിനിനയം, മാംഗനീസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം എല്ലുകളെ ശക്തവും ആരോഗ്യകരവുമായി നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്.
ബദാമിൽ കാത്സ്യം, പൊട്ടാസ്യം, പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് അസ്ഥികളുടെ ആരോഗ്യത്തിൽ നിർണായക പങ്ക് വഹിക്കുന്നു.
ഉയർന്ന അളവിൽ വിറ്റാമിൻ കെ ഉള്ളതിനാൽ ഉണങ്ങിയ പ്ലം അഥവാ പ്രൂൺസ് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
പിസ്തയിൽ കാത്സ്യം, മഗ്നീഷ്യം, വിറ്റാമിൻ കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ശക്തിപ്പെടുത്തുകയും അസ്ഥി സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.