Benefits of plum: ദിവസവും പ്ലം കഴിച്ചാൽ നിരവധിയാണ് ​ഗുണങ്ങൾ

Health benefits of plum: ദിവസവും പ്ലം കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ ​ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.

 

  • Oct 27, 2023, 10:24 AM IST
1 /7

പ്ലംസിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ, വിറ്റാമിൻ സി, എ എന്നിവ കോശങ്ങളെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുന്നു.

2 /7

പ്ലംസിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനപ്രക്രിയയെ മികച്ചതാക്കുന്നു. ഇവ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.

3 /7

പ്ലംസിൽ വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോ​ഗ്യത്തിന് പ്രധാനമാണ്. പ്ലംസ് സ്ഥിരമായി കഴിക്കുന്നത് എല്ലുകളെ ശക്തിപ്പെടുത്തും.

4 /7

പ്ലംസിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ, നാരുകൾ, പൊട്ടാസ്യം എന്നിവ രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും സഹായിക്കും.

5 /7

നാരുകളാൽ സമ്പന്നമായ പ്ലംസിൽ കലോറി കുറവാണ്. ഇത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇതുവഴി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

6 /7

പ്ലംസിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ആരോ​ഗ്യകരമായ ചർമ്മം നിലനിർത്താൻ സഹായിക്കും. അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കും.

7 /7

പ്ലംസിലെ ആന്റി ഓക്സിഡന്റുകൾ തലച്ചോറിന്റെ ആരോ​ഗ്യം മികച്ചതാക്കാനും വൈജ്ഞാനിക പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കും.

You May Like

Sponsored by Taboola