Driving License Remake | അക്ഷയ് കുമാറിന്റെയും ഇമ്രാന്‍ ഹാഷ്മിയുടെയും 'സെല്‍ഫി'

രാജ് മേഹ്തയാണ് സംവിധാനം. ധര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹറും മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പൃഥ്വിരാജ്‌, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ മലയാള ചിത്രം ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കായ 'സെല്‍ഫി'ക്ക് തുടക്കം. അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയുമാണ് ഹിന്ദി പതിപ്പില്‍ പ്രധാന വേഷം ചെയ്യുന്നത്. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടന്റെ കഥാപാത്രം അക്ഷയ് കുമാറും സുരാജിന്റെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ വേഷത്തില്‍ ഇമ്രാന്‍ ഹാഷ്മിയും അഭിനയിക്കും. 

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola