ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുകൾ ഉണ്ടോ? അറിയാം അതിന്റെ 5 ദോഷങ്ങൾ

Disadvantage of multiple savings account: സാധാരണയായി മിക്ക ആളുകൾക്കും ഒന്നിൽ കൂടുതൽ സേവിംഗ്സ് അക്കൗണ്ടുകൾ (Multiple savings account) ഉണ്ട്. പല തവണയും ജോലി മാറുന്നതനുസരിച്ചോ താമസിക്കുന്ന നഗമാറ്റത്തിന്റെയോ അടിസ്ഥാനത്തിൽ ബാങ്കും മാറാറുണ്ട്. 

  

അങ്ങനെ വരുമ്പോൾ പഴയ സേവിംഗ്സ് അക്കൗണ്ടിനൊപ്പം നമ്മൾ ഒരു പുതിയ അക്കൗണ്ടും തുറക്കുന്നു. ഒന്നിലധികം അക്കൗണ്ടുകൾക്കും ധാരാളം ഗുണങ്ങളുണ്ട്. ഇതിൽ ചിലപ്പോൾ പലിശ കൂടുതലോ അല്ലെങ്കിൽ കുറവോ ആയിരിക്കും, സൗജന്യ ATM ഇടപാടുകൾ, ഒന്നിലധികം ചെക്ക്ബുക്കുകൾ എന്നിവ ഉൾപ്പെടുന്നു. മറുവശത്ത് ഇതിന് ധാരാളം ദോഷങ്ങളുമുണ്ട്. ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുകളുടെ 5 പ്രധാന ദോഷങ്ങളെക്കുറിച്ച് നമുക്കറിയാം...

1 /6

ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുകൾ തുറക്കാൻ എളുപ്പമാണ്. എന്നാൽ അവയിൽ കുറഞ്ഞ പ്രതിമാസ ശരാശരി ബാലൻസ് നിലനിർത്തുന്നതാണ് ബുദ്ധിമുട്ട്. നിങ്ങളുടെ കയ്യിൽ ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ നിങ്ങൾ ഓരോ അക്കൗണ്ടിലും മിനിമം ബാലൻസ് നിലനിർത്തേണ്ടതുണ്ട്. നിങ്ങൾ ഏറ്റവും കുറവ് ഉപയോഗിക്കുന്ന അക്കൗണ്ടിലും മിനിമം ബാലൻസ് സൂക്ഷിക്കേണ്ടത് ആവശ്യമാണ്. നിങ്ങൾ ഇത് ചെയ്തില്ലെങ്കിൽ നിങ്ങൾക്ക് പിഴ നൽകേണ്ടിവരും.

2 /6

ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുകളിൽ വ്യത്യസ്ത ഫണ്ടുകൾ സൂക്ഷിക്കുന്നതിലൂടെ പലതവണ പലിശ നഷ്ടവും സംഭവിക്കുന്നു. കാരണം, കൂടുതൽ തുക നിക്ഷേപിക്കുന്നതിൽ കൂടുതൽ പലിശ നൽകാറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ഒരു ചെറിയ തുക ഒരിടത്ത് സൂക്ഷിക്കുന്നതിനുപകരം വലിയ തുക ഒരു അക്കൗണ്ടിൽ സൂക്ഷിക്കുന്നതാന് പ്രയോജനം.  

3 /6

ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുകൾ ഉള്ളത് ഓട്ടോ ട്രാൻസ്ഫറിന്റെ കാര്യത്തിൽ പ്രശ്നങ്ങൾക്ക് ഇടയാക്കും. എല്ലാ നിക്ഷേപങ്ങളും ഒരു പേ-ചെക്ക് ഉപയോഗിച്ച് നടത്തുകയാണെങ്കിൽ ഓട്ടോ ട്രാൻസ്ഫർ ഓപ്ഷൻ സങ്കീർണ്ണമാകും. എല്ലാ അക്കൗണ്ടുകളേയും അവയിൽ നിക്ഷേപിച്ചിരിക്കുന്ന തുകയുടെയും ട്രാക്ക് സൂക്ഷിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.

4 /6

ചില ബാങ്കുകൾ അക്കൗണ്ടിൽ കുറഞ്ഞ ബാലൻസേ ഉള്ളുവെങ്കിൽ കൂടുതൽ ഫീസ് ഈടാക്കുന്നു. അതിനാൽ ഒന്നിലധികം അക്കൗണ്ടുകൾ പരിപാലിക്കുന്നതിനുള്ള ചെലവ് എത്രയാണെന്ന് പരിശോധിക്കേണ്ടത് പ്രധാനമാണ്. ഇതിനുപുറമെ ബാങ്കുകൾ അവരുടെ ഉപഭോക്താക്കളിൽ നിന്ന് വാർഷിക പരിപാലന ഫീസും സേവന നിരക്കും ഈടാക്കുന്നു. നിങ്ങൾക്ക് ഒന്നിലധികം അക്കൗണ്ടുകൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഈ ചാർജുകൾ പ്രത്യേകം നൽകേണ്ടിവരും.

5 /6

നിങ്ങൾക്ക് ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ അവയിൽ മിനിമം ബാലൻസ് നിലനിർത്തുകയും ചെയ്തിട്ടുണ്ടെങ്കിലും നിങ്ങൾ അതിൽ ദീർഘ നാളുകളായി ഇടപാടുകൾ നടത്തുന്നില്ലെങ്കിൽ ആ അക്കൗണ്ട് പ്രവർത്തനരഹിതമായ അല്ലെങ്കിൽ നിഷ്‌ക്രിയ അക്കൗണ്ട് എന്ന വിഭാഗത്തിലേക്ക് പോകും.  ഇത് വീണ്ടും സജീവമാക്കേണ്ടതായി വരും, ഇതിനായി നിങ്ങൾ ഒരു സമ്പൂർണ്ണ പ്രക്രിയ പിന്തുടരേണ്ടതുണ്ട്.

6 /6

ഒരു സേവിംഗ്സ് അക്കൗണ്ടിന്റെ പ്രധാന ലക്ഷ്യം ആളുകളെ സംരക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ്. അതിനാൽ ഒരു സേവിംഗ്സ് അക്കൗണ്ട് തുറക്കുമ്പോൾ ഒരാൾ പലിശ നിരക്ക്, ബാങ്കിംഗ് സേവനങ്ങൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കണം. 

You May Like

Sponsored by Taboola