വേനൽക്കാലത്ത് ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്ന ഫലമാണ് ചാമ്പക്ക.
ശരീരത്തിലെ ചൂട് കുറയ്ക്കാൻ ചാമ്പക്ക മികച്ചതാണ്. ഇത് ആയുർവേദത്തിൽ മികച്ച ഫലമായി കരുതപ്പെടുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ചാമ്പക്ക മികച്ചതാണ്. ഇത് പ്രമേഹരോഗികൾക്ക് ഗുണം ചെയ്യുന്നു.
ചാമ്പക്കയിൽ 90 ശതമാനം ജലാംശം അടങ്ങിയിരിക്കുന്നു. ഇത് വേനൽക്കാലത്ത് ശരീരത്തിന് ആവശ്യത്തിന് ജലാംശം നൽകുകയും ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഇവയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മികച്ചതാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമാണ് ചാമ്പക്ക. ഇത് ചർമ്മത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.