ഒരേ നിറത്തിലുള്ള തുണികളിൽ നിന്നുണ്ടാക്കുന്ന ടു പീസ് ഡ്രസ്സുകളാണ് കോ - ഓർഡുകൾ. ഇപ്പോൾ കോ - ഓർഡിൽ സ്റ്റൈലിഷായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ദീപ്തി സതി.
കൂടാതെ കോ - ഓർഡുകൾ എങ്ങനെ കസ്റ്റം ചെയ്യാമെന്നും ദീപ്തി സതി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നുണ്ട്.
ഇൻഫൈൻ ലൈൻ ലേബലിനൊപ്പം ചേർന്നാണ് ദീപ്തി സതി പുതിയ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.
സംവിധായകനായ ലാൽ ജോസിന്റെ സിനിമയിലൂടെയാണ് ദീപ്തി സതി അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ആൻ അഗസ്റ്റിനും വിജയ് ബാബുവിനും ഒപ്പം നീന എന്ന സിനിമയിലാണ് ദീപ്തി സതി ആദ്യം അഭിനയിച്ചത്