Dark Circles: കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാം, ഈ അടുക്കള നുറുങ്ങുകള്‍ പരീക്ഷിക്കൂ

​ കണ്ണിന് ചുറ്റുമുള്ള കറുപ്പ് (Dark Circles) ഇന്ന് മിക്ക ആളുകളിലും കണ്ട് വരുന്ന ഒരു പ്രശ്‌നമാണ്. ഇത് നിസാരമെങ്കിലും ആളുകളെ സംബന്ധിച്ചിടത്തോളം സൗന്ദര്യത്തിന് തടസം തന്നെ. ക്ഷീണം, ഉറക്കക്കുറവ്, നിര്‍ജലീകരണം, കണ്ണിന് ആയാസമുണ്ടാക്കുന്ന തരത്തിലുള്ള അമിതമായ സ്‌ക്രീന്‍ ഉപയോഗം (screen usage) എന്നിവ കണ്ണിന് ചുറ്റുമുള്ള കറുപ്പിന് കാരണമായി പറയപ്പെടുന്നു. 

Dark Circle​ Home Remedies:​ കണ്ണിന് ചുറ്റുമുള്ള കറുപ്പ് (Dark Circles) ഇന്ന് മിക്ക ആളുകളിലും കണ്ട് വരുന്ന ഒരു പ്രശ്‌നമാണ്. ഇത് നിസാരമെങ്കിലും ആളുകളെ സംബന്ധിച്ചിടത്തോളം സൗന്ദര്യത്തിന് തടസം തന്നെ. ക്ഷീണം, ഉറക്കക്കുറവ്, നിര്‍ജലീകരണം, കണ്ണിന് ആയാസമുണ്ടാക്കുന്ന തരത്തിലുള്ള അമിതമായ സ്‌ക്രീന്‍ ഉപയോഗം (screen usage) എന്നിവ കണ്ണിന് ചുറ്റുമുള്ള കറുപ്പിന് കാരണമായി പറയപ്പെടുന്നു. 

1 /6

ചിലരില്‍  അമിതമായി സൂര്യപ്രകാശം ഏല്‍ക്കുന്നതുമൂലം കണ്ണുകള്‍ക്ക് ചുറ്റും കറുത്ത നിറം ഉണ്ടാകാറുണ്ട്. എന്നാല്‍ ചിലരില്‍ ഇത് ജനിതക ഘടങ്ങള്‍ മൂലമാവാം. ഇത്തരം കറുപ്പ് നിറം അധികമാവുന്ന സാഹചര്യത്തില്‍ ശരിയായ ചികിത്സയ്ക്കായി ഒരു ഡെര്‍മറ്റോളജിസ്റ്റിനെ സമീപിക്കേണ്ടതാണ്. അതായത്, കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഈ കറുത്ത നിറം  മുഖസൗന്ദര്യം തന്നെ ഇല്ലാതാക്കും. കെമിക്കൽ അടിസ്ഥാനമാക്കിയുള്ള മരുന്നുകൾ ഉപയോഗിച്ച് ഇത് വേഗത്തിൽ ചികിത്സിക്കാം. എന്നാൽ ചർമ്മം വളരെ സെൻസിറ്റീവ് ആണ് എങ്കില്‍ ചില വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുന്നത് തന്നെയാണ് ഉത്തമം. കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാന്‍ സഹായിയ്ക്കുന്ന ചില നുറുങ്ങുകള്‍ അറിയാം 

2 /6

തണുത്ത ടീ ബാഗുകള്‍ (Cold Tea Bags)  തണുത്ത ടീ ബാഗുകളുടെ സഹായത്തോടെ നിങ്ങൾക്ക് കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം ഇല്ലാതാക്കാം. ടീ ബാഗ് വെള്ളത്തിൽ കുതിർത്ത് കുറച്ച് നേരം ഫ്രിഡ്ജിൽ വെച്ച് നന്നായി തണുപ്പിക്കുക. അതിനുശേഷം ടീ ബാഗ് കണ്ണടച്ച് കണ്ണിന് മുകളില്‍ വയ്ക്കുക. ഏകദേശം അര മണിക്കൂര്‍ ഇത് തുടരുക. ഇത് പതിവായി ചെയ്യുക, കുറച്ച് ദിവസങ്ങൾക്കുള്ളിൽ അതിന്‍റെ നല്ല ഫലം ദൃശ്യമാകും.

3 /6

4 /6

തക്കാളി (Tomato for Dark Circle) കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറ്റാന്‍ തക്കാളി ഒരു സമ്പൂർണ്ണ ഔഷധം പോലെ പ്രവർത്തിക്കുന്നു. ഇത് ചർമ്മത്തെ മൃദുവാക്കുന്നു. ഒരു സ്പൂണ്‍ തക്കാളി നീര് ഒരു സ്പൂണ്‍ ചെറുനാരങ്ങാനീരില്‍  കലര്‍ത്തി കണ്ണിന് സമീപമുള്ള കറുത്ത പാടുകളില്‍ പുരട്ടി 10 മിനിറ്റ് നേരം വെച്ച ശേഷം വെള്ളത്തില്‍ കഴുകുക. ദിവസത്തിൽ രണ്ടുതവണ ഇത് ചെയ്യുക. ഇതുകൂടാതെ തക്കാളിയും നാരങ്ങാനീരും യോജിപ്പിച്ച് കുടിക്കാം, ഇത് കറുപ്പ് നിറം മാറ്റാൻ സഹായിക്കും.

5 /6

ഉരുളക്കിഴങ്ങ് ജ്യൂസ് (Potato Juice)  ഉരുളക്കിഴങ്ങ് ജ്യൂസ് പിഴിഞ്ഞെടുക്കുക. ഒരു കോട്ടൺ തുണിയിൽ ഈ നീര് നനച്ച് കണ്ണുകൾക്ക് ചുറ്റും പുരട്ടുക.  10 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.

6 /6

ഓറഞ്ച് ജ്യൂസ് (Orange Juice)  ഓറഞ്ച് ജ്യൂസ് ഉപയോഗിച്ചും കറുത്ത പാടുകൾ ഇല്ലാതാക്കാം. കുറച്ച് തുള്ളി ഓറഞ്ച് നീരും ഗ്ലിസറിനും കലർത്തി കണ്ണിന് ചുറ്റും പുരട്ടുന്നത് ക്രമേണ ഇരുണ്ട നിറം ഇല്ലാതാക്കാന്‍ സഹായിയ്ക്കുന്നു. ഇത്  ചർമ്മത്തിന് തിളക്കവും നൽകുന്നു.   (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola