ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് വെള്ളരിക്ക. നാരുകളുടെ സമ്പന്നമായ ഉറവിടമാണ് വെള്ളരിക്ക. ജലാംശവും ധാരാളമായി ഉണ്ട്. ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായ വെള്ളരിക്ക ശരീരത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്.
രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു: 2017 ലെ ഒരു പഠനം അനുസരിച്ച്, കുക്കുമ്പർ ജ്യൂസ് കുടിക്കുന്നവരിൽ രക്തസമ്മർദ്ദം കുറയുന്നതായി കാണിച്ചു. ഉയർന്ന രക്തസമ്മർദ്ദമുള്ള 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള 20 ആളുകളിൽ നടത്തിയ പഠനത്തിലെ കണ്ടെത്തലുകൾ വെള്ളരിക്ക കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് തെളിയിക്കുന്നതായിരുന്നു.
ശരീരത്തിൽ ജലാംശം നിലനിർത്തുന്നു: പകൽ സമയത്ത് വെള്ളരിക്ക കഴിക്കുകയാണെങ്കിൽ, ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉണ്ടാകും. വെള്ളരിക്കയിൽ ജലാംശം വലിയ രീതിയിൽ ഉണ്ട്. ഇത് നിർജ്ജലീകരണം തടയുന്നു.
പ്രമേഹം ഭേദമാക്കാനും തടയാനും സഹായിക്കുന്നു: വെള്ളരിക്ക പ്രമേഹരോഗികൾക്ക് നല്ലതാണ്. പ്രമേഹം ഭേദമാക്കാനും പ്രമേഹം വരാതെ തടയുന്നതിനും വെള്ളരിക്ക സഹായിക്കുന്നു.
ശരീരഭാരം വർധിക്കുന്നത് തടയുന്നു: ഉയർന്ന ജലാംശമുള്ള വെള്ളരിക്ക കഴിക്കുന്നത് ശരീരഭാരം വർധിക്കുന്നത് തടയുന്നു. വെള്ളരിക്ക കഴിക്കുന്നത് വഴി ദീർഘനേരം വിശപ്പ് തോന്നാതിരിക്കുന്നു. വളരെ അധികം നേരം വയറുനിറഞ്ഞതായി തോന്നും. അത് അധികമായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് തടയുന്നു.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾ അവരുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് വെള്ളരിക്ക. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ ഭക്ഷണമാണ് വെള്ളരിക്ക.