ClubHouse എന്ന ഈ വൃഛ്വൽ ലോകത്തെ അതിന്ററെ പ്രത്യേകതയെയും ഇരു കൈയ്യും നീട്ടി മലയാളികളിൽ വലിയ ഒരു ശതമാനം പേരും സ്വീകരിച്ചിരിക്കുകയാണ്
കേരളത്തിൽ നിലവിൽ ഏറ്റവും ജനപ്രിയ ആപ്ലിക്കേഷനായി മാറിയിരിക്കുകയാണ് ClubHouse. ഈ വൃഛ്വൽ ലോകത്തെ അതിന്ററെ പ്രത്യേകതയെയും ഇരു കൈയ്യും നീട്ടി മലയാളികളിൽ വലിയ ഒരു ശതമാനം പേരും സ്വീകരിച്ചിരിക്കുകയാണ്എന്നാൽ അവിടെയുമുണ്ട് ചില പ്രശ്നങ്ങൾ, സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ അപകടകാരിയായ ഫേക്ക് ഐഡികൾ. മലയാളത്തിലെ യുവ നടന്മാരുടേ പേരിൽ ഐടി സൃഷ്ടിക്കുന്നതാണ് ഇപ്പൊഴത്തെ പ്രധാന വിഷയം. ആ പ്രശ്നത്തെ മുളയിലെ നുള്ളുകയാണ് മലായളത്തിലെ യുവതാരങ്ങൾ
ആദ്യം ഇക്കാര്യം പരസ്യമായി റിപ്പോർട്ട് ചെയ്യുന്നത് ദുൽഖർ സൽമാനാണ്. തനിക്ക് ഇങ്ങനെ ഒരു അക്കൗണ്ടില്ല എന്നും തന്റെ പേരിഷ തെറ്റിധാരണങ്ങൾ ഉണ്ടാക്കരുതെന്നുമാണ് ദുൽഖർ അറിയിച്ചിരിക്കുന്നത്
തന്റെ പേരിലുള്ള അക്കൗണ്ടുകൾ വ്യാജമാണെന്ന് അറിയിച്ച് പൃഥ്വിരാജ് ഇൻസ്റ്റാഗ്രമിൽ ഒരു സ്റ്റോറി ഇടുകയായിരുന്നു,
ക്ലബ് ഹൗസിൽ ഐടി ഉള്ള നടി ഉണ്ണി മുകുന്ദനുമായി ടൊവിനോ തോമസ് സംസാരിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചാണ് താരം തന്റെ ഫേക്ക് ഐഡിയെ കുറിച്ചറിക്കുന്നത്. തനിക്ക് ഈ പുതിയ പ്ലാറ്റ്ഫോമിൽ അക്കൗണ്ടില്ല എന്ന് താരം അറിയിക്കുകയും ചെയ്തു
ക്ലബ് ഹൗസിൽ തന്റെ പേരും ചിത്രവും ഉപയോഗിച്ചിരിക്കുന്ന ഈ അക്കൗണ്ട് വ്യാജമാണെന്നാണ് അസിഫ് അലി കഴിഞ്ഞ ദിവസം അറിയിച്ചിരിക്കുന്നത്. തനിക്ക് നിലവിൽ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രമിൽ മാത്രമെ അക്കൗണ്ടുകൾ ഉള്ളൂ എന്ന് താരം വ്യക്തമാക്കുകയും ചെയ്തു.
നിലിവൽ ഏറ്റവും അവസാനമായി ഫേക്ക് ഐഡി റിപ്പോർട്ട് ചെയ്യുന്ന താരമാണ് നിവിൻ പോളി. തന്റെ ചിത്രവും പേരും ഉപയോഗിച്ചിരിക്കുന്ന ഈ അക്കൗണ്ടുകൾ തന്റെ അല്ല വ്യാജമാണെന്നാണ് താരം അറിയിച്ചിരിക്കുന്നത്. ഇനി അഥവാ താൻ പുതിയ ഒരു സമൂഹമാധ്യമത്തിൽ അക്കൗണ്ട് ആരംഭിക്കുകയാണെങ്കിൽ താൻ എല്ലാവരേയും അറിയിക്കുമെന്ന് നിവിൻ കൂട്ടിച്ചേർത്തു