Clove Tea For Weight Loss: ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത് മുതൽ കാൻസർ കോശങ്ങളെ നശിപ്പിക്കുന്നത് വരെ നിരവധിയാണ് ഗ്രാമ്പൂ ചായ കുടിക്കുന്നതിന്റെ ഗുണങ്ങൾ.
ഗ്രാമ്പൂ ചായ കുടിക്കുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
ആമാശയത്തിലെ അൾസർ, പെപ്റ്റിക് അൾസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
ഭാരം കുറയ്ക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ഫാറ്റി ആസിഡുകളും സിന്തസിസ് ഇൻഹിബിറ്ററുകളും ഗ്രാമ്പൂ ചായയിൽ അടങ്ങിയിരിക്കുന്നു.
ഗ്രാമ്പൂ കാൻസർ കോശങ്ങളെ നശിപ്പിക്കും. ഗ്രാമ്പൂവിൽ യൂജെനോൾ അടങ്ങിയിട്ടുണ്ട്, ഇതിന് കാൻസർ വിരുദ്ധ ഗുണങ്ങളുണ്ട്.
ശരീരത്തിലെ വീക്കം കുറയ്ക്കാനും കരൾ കോശങ്ങളുടെ വ്യാപനം കുറയ്ക്കാനും ഗ്രാമ്പൂ സഹായിക്കും.