Chilli Peppers: എരിപൊരി മാത്രമല്ല മുളക്; നിരവധി ​ഗുണങ്ങളും ഉണ്ട്

ലോകമെമ്പാടുമുള്ള ആളുകൾക്കിടയിൽ മുളകിനെക്കുറിച്ച് സമ്മിശ്ര അഭിപ്രായങ്ങളാണ്. ചിലർക്ക് ഭക്ഷണത്തിൽ എരിവ് വളരെയധികം വേണം. ചിലർക്ക് എരിവ് വളരെ കുറവും. വിവിധ തരത്തിലുള്ള മുളകുകൾ ഉണ്ട്. പല വകഭേദങ്ങൾക്ക് അനുസരിച്ച് ഇവയുടെ എരിവിലും ​ഗുണത്തിലും വ്യത്യാസം ഉണ്ടാകാം.

  • Apr 26, 2023, 09:25 AM IST
1 /5

റിപ്പോർട്ടുകൾ പ്രകാരം, മുളകിൽ കാണപ്പെടുന്ന ക്യാപ്‌സൈസിൻ എന്ന രാസവസ്തുവാണ് പ്രധാനമായും എരിവിന് കാരണമാകുന്നത്. മുളക് കഴിക്കുന്നത് ആരോ​ഗ്യത്തിന് ദോഷം ചെയ്യുമെന്നും ​ഗുണം ചെയ്യുമെന്നും വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ട്.

2 /5

പഠനങ്ങൾ അനുസരിച്ച്, വേദനസംഹാരികൾ പോലെ പ്രവർത്തിക്കുന്ന ഒപിയേറ്റ് പോലുള്ള രാസവസ്തുക്കളായ എൻഡോർഫിനുകളുടെ പ്രഭാവം മുളകിൽ ഉണ്ട്. ഇത് വേദനയുണ്ടാക്കുന്ന റിസപ്റ്ററുകളെ താൽക്കാലികമായി നിർജ്ജീവമാക്കിയേക്കാം.

3 /5

മുളക് ശരീരത്തിലെ വിറ്റാമിൻ സി, വിറ്റാമിൻ ബി6, വൈറ്റമിൻ എ തുടങ്ങിയ നിരവധി വിറ്റാമിനുകളും ധാതുക്കളും, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളും വർധിപ്പിക്കാൻ സഹായിക്കും.

4 /5

വിശപ്പ് കുറയ്ക്കുകയും കൊഴുപ്പ് കത്തുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ ക്യാപ്‌സൈസിൻ എന്ന രാസവസ്തുവിന് കഴിയുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കലോറി ഉപഭോഗം കുറയ്ക്കാനും ഇതിന് കഴിയും.

5 /5

എന്നിരുന്നാലും, മുളക് എല്ലാവർക്കും ​ഗുണകരമല്ല. ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) ബാധിച്ച ആളുകൾക്ക് മുളകിന്റെ ഉപയോ​ഗം രോഗലക്ഷണങ്ങൾ വഷളാക്കുകയും വയറിളക്കത്തിന് കാരണമാവുകയും ചെയ്യും. ഇത് വയറുവേദനയ്ക്കും മലബന്ധത്തിനും കാരണമാകും. മുളക് കഴിക്കുന്നത് കാൻസർ സാധ്യത വർധിപ്പിക്കുന്നതായി ചില പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

You May Like

Sponsored by Taboola