Solar Eclipse 2024: 500 വർഷത്തിന് ശേഷം സൂര്യഗ്രഹണത്തിൽ ചതുര്‍ഗ്രഹി യോഗം, 4 രാശിക്കരുടെമേല്‍ സമ്പത്ത് വര്‍ഷിക്കപ്പെടും!!

Surya Grahan 2024: ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 8 തിങ്കളാഴ്ച സംഭവിക്കാൻ പോകുന്നു. ഈ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ജനങ്ങൾക്ക് ആശങ്കപ്പെടേണ്ട കാര്യമില്ല. കാരണം ഈ ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ല. 

 

അതേസമയം, വേദജ്യോതിഷം അനുസരിച്ച്, ഏപ്രിൽ 8 ന്, മീനരാശിയിലെ 4 ഗ്രഹങ്ങൾ ഒരുമിച്ച് ചതുര്‍ഗ്രഹിയോഗം രൂപീകരിക്കും.  സൂര്യഗ്രഹണ ദിനത്തിൽ സൂര്യനും ബുധനും രാഹുവും ശുക്രനും ചേർന്ന് മീനരാശിയിൽ ചതുര്‍ഗ്രഹി യോഗം രൂപപ്പെടുമ്പോഴാണ് ഏകദേശം 500 വർഷങ്ങൾക്ക് ശേഷം ഇത്തരമൊരു അപൂർവ യാദൃശ്ചികത സംഭവിക്കുന്നത്. 

1 /5

ചതുര്‍ഗ്രഹി യോഗം സൂര്യഗ്രഹണ ദിവസം രൂപപ്പെടുന്ന ഈ ചതുർഗ്രഹി യോഗം  12 രാശികളേയും ബാധിക്കും. അതേസമയം, 4 രാശിക്കാർക്ക് ഇത് വളരെ അനുകൂലമായിരിക്കും. ഈ രാശിക്കാര്‍ക്ക് അടിപൊളി നേട്ടങ്ങളാണ് സംഭവിക്കാന്‍ പോകുന്നത്.  ഇവരുടെ സമ്പത്തില്‍ വര്‍ദ്ധന ഉണ്ടാകും. ജോലിയിലും ബിസിനസിലും പുരോഗതിയുണ്ടാകും. ഏപ്രിൽ 8 മുതൽ ഈ 4 രാശിക്കാർക്ക് നല്ല ദിവസങ്ങൾആരംഭിക്കുന്നു എന്ന്പറയാം. ആ ഭാഗ്യരാശികൾ ഏതൊക്കെയാണെന്ന് നോക്കാം. സൂര്യഗ്രഹണം 2024 ഭാഗ്യം പ്രകാശിപ്പിക്കുന്ന രാശിക്കാര്‍ ഇവയാണ്  

2 /5

 മേടം രാശിയില്‍ സൂര്യഗ്രഹണത്തിന്‍റെ  സ്വാധീനം  (Solar Eclipse impact on Aries Zodiac Sign) ഈ സൂര്യഗ്രഹണവും ചതുർഗ്രഹി യോഗവും മേടം രാശിക്കാർക്ക് വളരെ ഗുണം ചെയ്യും. ഈ രാശിക്കാര്‍ക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടം ഉണ്ടായേക്കാം. ബിസിനസിൽ പ്രത്യേക ലാഭം ലഭിക്കാൻ സാധ്യതയുണ്ട്. തൊഴിൽ രഹിതർക്ക് പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും. ജോലിയുള്ള ആളുകൾക്ക് പ്രമോഷനും ശമ്പള വര്‍ദ്ധനയും പ്രതീക്ഷിക്കാം.  

3 /5

ഇടവം രാശിയില്‍ സൂര്യഗ്രഹണത്തിന്‍റെ സ്വാധീനം (Solar Eclipse impact on Taurus Zodiac Sign) ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഇടവം രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ഈ രാശിക്കാര്‍ പരീക്ഷകളില്‍ വിജയം നേടാം. പുതിയ ജോലികള്‍ തേടുന്നവര്‍ക്ക് അത് ലഭിക്കാന്‍ സാധ്യതയുണ്ട്. വാഹന സുഖം ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും.   

4 /5

ചിങ്ങം രാശിയിൽ സൂര്യഗ്രഹണത്തിന്‍റെ സ്വാധീനം (Solar Eclipse impact on Leo Zodiac Sign) സൂര്യഗ്രഹണത്തിൽ രൂപപ്പെടുന്ന ചതുര്‍ഗ്രഹി യോഗം ചിങ്ങം രാശിക്കാർക്ക് വളരെ അനുകൂലമായിരിയ്ക്കും. ഈ രാശിക്കാരുടെ വരുമാനം വര്‍ദ്ധിക്കും. ചില വലിയ ആഗ്രഹങ്ങളോ ജോലിയോ പൂർത്തീകരിക്കുന്നതിൽ നിങ്ങള്‍ വിജയിക്കും, അത്  സന്തോഷം നല്‍കും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. നഷ്‌ടമായ പണം തിരികെ ലഭിക്കും, പുതിയ വീടും വാഹനവും വാങ്ങാൻ സാധ്യതയുണ്ട്. 

5 /5

ധനു രാശിയിൽ സൂര്യഗ്രഹണത്തിന്‍റെ സ്വാധീനം (Solar Eclipse impact on Sagittarius Zodiac Sign)  ഈ സൂര്യഗ്രഹണം ധനു രാശിക്കാര്‍ക്ക് ഏറെ മികച്ച ഫലങ്ങള്‍ നല്‍കും. ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി വേഗത്തിൽ മെച്ചപ്പെടും. ധനസമ്പാദനത്തിന് പുതിയ വഴികൾ രൂപപ്പെടും. നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. ബിസിനസിൽ ലാഭം ഉണ്ടാകും. നിങ്ങളുടെ പദ്ധതികൾ വിജയിക്കും. ഭാവിയിൽ ആനുകൂല്യങ്ങൾ നൽകുന്ന പുതിയ തീരുമാനങ്ങൾ എടുക്കും. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 

You May Like

Sponsored by Taboola