വിവാഹത്തോടെ ഈ ക്രിക്കറ്റ് താരങ്ങളുടെ ജീവിതം ഉയര്‍ച്ചയുടെ പടവുകള്‍ കയറുകയായിരുന്നു. lady luck ജീവിതത്തില്‍ എത്തിയപ്പോള്‍ ഇവരുടെ ജീവിതം മാറി. വിവാഹത്തിന് ശേഷം വിജയം അവരുടെ പാദങ്ങളിൽ ചുംബിച്ച ചില ക്രിക്കറ്റ് താരങ്ങള്‍ ഇവരാണ്....
വിവാഹത്തോടെ കരിയര്‍ തിളങ്ങിയ ഒരു പ്രമുഖ താരമാണ് രോഹിത് ശർമ്മ. വിവാഹത്തിന് മുന്‍പ് രോഹിത് ശര്‍മയ്ക്ക് ഇന്ത്യൻ ഏകദിന ലോകകപ്പ് ടീമിൽ ഇടം ലഭിച്ചിരുന്നില്ല. 2015ലാണ് ഈ ഹിറ്റ്മാൻ റിതിക സജ്‌ദെയെ വിവാഹം കഴിച്ചത്. ഇന്ന് IPL ലെ ഏറ്റവും മികച്ച ക്യാപ്റ്റനായി രോഹിത് മാറി. അദ്ദേഹം ടീം ഇന്ത്യയെ നയിക്കുന്ന സമയം ഏറെ ദൂരെയല്ല...
MS ധോണി വിവാഹത്തിന് മുന്‍പ് തന്നെ ടീം ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നു. 2007 ലെ T20 ലോകകപ്പിൽ ചാമ്പ്യനായി. തന്‍റെ കരിയർ വളരെ നല്ല രീതിയിൽ മുന്നോട്ട് പോയിരുന്ന സമയത്താണ് സാക്ഷി അദ്ദേഹത്തിന്‍റെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്നത്. സാക്ഷി എത്തിയതോടെ ധോണിയുടെ ജീവിതത്തില്‍ വിജയം 7 മടങ്ങായി വര്‍ദ്ധിച്ചു. 2011ൽ ഏകദിന ലോകകപ്പ് നേടിയ അദ്ദേഹം 2013ൽ ഐസിസി ചാമ്പ്യൻസ് ട്രോഫിയും സ്വന്തമാക്കി. അവിടെയും തീര്‍ന്നില്ല, ഇന്ത്യയെ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിച്ചു. ഇതോടെ എല്ലാ ഐസിസി ട്രോഫികളും നേടുന്ന ലോകത്തിലെ ആദ്യ ക്യാപ്റ്റനായി ധോണി മാറി.
രവിചന്ദ്രൻ അശ്വിന്‍ തന്‍റെ ബാല്യകാല സുഹൃത്തായ പൃഥി നാരായണനെ 2011 നവംബർ 13-ന് വിവാഹം കഴിച്ചു, അതിനുശേഷം അദ്ദേഹം കരിയറും ഉയരങ്ങൾ തൊടുകയായിരുന്നു. അനിൽ കുംബ്ലെ (419 വിക്കറ്റ്), കപിൽ ദേവ് (434 വിക്കറ്റ്) എന്നിവർക്ക് ശേഷം 430 വിക്കറ്റ് നേടി അശ്വിൻ മൂന്നാം സ്ഥാനത്ത് നിലകൊള്ളുന്നു.
2014 സെപ്റ്റംബര്‍ 26നാണ് തന്‍റെ ബാല്യകാല സുഹൃത്തായ രാധിക ധോപവ്കറെ അജിങ്ക്യ രഹാനെ വിവാഹം കഴിച്ചത്. വിവാഹംത്തിനുമുന്‍പ് ബാറ്റിംഗ് ശരാശരി 39.88 ആയിരുന്നു, എന്നാൽ പിന്നീട് ശരാശരി 48.52 ആയി ഉയർന്നു. ടീം ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ ആവുകയും വെള്ള ജേഴ്‌സിയിൽ ഇന്ത്യയുടെ നായകനാകാൻ പലതവണ അജിങ്ക്യ രഹാനെയ്ക്ക് അവസരം ലഭിക്കുകയും അതിൽ വിജയിക്കുകയും ചെയ്തു.
2011ലാണ് വൃദ്ധിമാൻ സാഹ റോമി സാഹയെ വിവാഹം കഴിച്ചത്. അതിന് ശേഷം അദ്ദേഹത്തിന്‍റെ കരിയറില്‍ ഏറെ പുരോഗതിയുണ്ടായി. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ധോണി വിരമിച്ചതിന് ശേഷം, ടീം ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി സാഹ മാറി. ഐപിഎല്ലിലും പല ടീമുകൾക്കുവേണ്ടിയും സാഹ തന്‍റെ മികച്ച പ്രകടനം തുടരുകയാണ്.