Coffee: ഹൃദയം, കരൾ, വൃക്ക എന്നീ അവയവങ്ങളെ ബാധിക്കുന്ന രോ​ഗങ്ങളെ ചെറുക്കാൻ കാപ്പിക്ക് കഴിയുമോ? അറിയാം ഇക്കാര്യങ്ങൾ

കാപ്പി കുടിക്കുന്നത് ഹൃദയപ്രശ്നങ്ങൾക്ക് കാരണമാകുകയോ ഹൃദയസംബന്ധമായ രോ​ഗങ്ങൾ വർധിപ്പിക്കുകയോ ചെയ്യുമെന്നാണ് നമ്മളിൽ ഭൂരിഭാ​​ഗം ആളുകളും കരുതിയിരിക്കുന്നത്. എന്നാൽ, മിതമായ അളവിൽ കാപ്പി കുടിക്കുന്നവർക്ക് കരൾ അർബുദം, ഹൃദ്രോ​ഗങ്ങൾ, വൃക്ക സംബന്ധമായ രോഗങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകർ കണ്ടെത്തി. എന്നാൽ, അമിതമായി കാപ്പി കുടിക്കുന്നത് ആരോ​ഗ്യത്തിന് ദോഷം ചെയ്യും.

  • Jan 02, 2023, 17:16 PM IST
1 /5

പ്രതിദിനം ഒരു കപ്പ് കാപ്പി കുടിക്കുന്ന ആളുകൾക്ക് ഹൃദയാഘാതം അല്ലെങ്കിൽ ഹൃദയ സംബന്ധമായ അസുഖം വരാനുള്ള സാധ്യത കുറവാണ്.

2 /5

കാപ്പി കുടിക്കുന്നത് കരൾ രോഗത്തിനുള്ള സാധ്യത കുറയും.

3 /5

കാപ്പിയിലെ ആസിഡുകൾ ഹെപ്പറ്റൈറ്റിസ് ബിക്ക് കാരണമാകുന്ന വൈറസിനെതിരെ പ്രവർത്തിക്കുമെന്ന് കരുതപ്പെടുന്നു.  

4 /5

ദിവസവും 2-3 കപ്പ് കാപ്പി കുടിച്ചാൽ വൃക്കരോ​ഗങ്ങളുടെ അപകടസാധ്യത 23 ശതമാനം കുറയുമെന്ന് ​ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.

5 /5

കാപ്പി കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നതായി കരുതപ്പെടുന്നു. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ കേന്ദ്ര നാഡീവ്യൂഹം, ഹൃദയം, പേശികൾ എന്നിവയെ ഉത്തേജിപ്പിക്കുന്നു.

You May Like

Sponsored by Taboola