Surya Rashi Gochar 2023: സൂര്യൻ ചൊവ്വയുടെ രാശിയിലേക്ക്; ഈ 7 രാശിക്കാർക്ക് നൽകും അടിപൊളി ധനനേട്ടങ്ങൾ!

Sun Transit 2023: ഓരോ ഗ്രഹവും നിശ്ചിത സമയത്ത് രാശി മാറാറുണ്ട്. സൂര്യൻ എല്ലാ മാസവും ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കും. ഏപ്രിൽ 14 ന് സൂര്യൻ മീനരാശി വിട്ട് മേടരാശിയിൽ പ്രവേശിക്കും. 

Surya Rashi Parivartan: ഏപ്രിൽ 14 ന് സൂര്യൻ മീനരാശി വിട്ട് മേടരാശിയിൽ പ്രവേശിക്കും. ഇതിനുശേഷം ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 20 ന് നടക്കും. ഈ സമയത്ത് ഈ 7 രാശിക്കാർക്ക് വളരെ ശുഭകരമായാ ഫലങ്ങൾ ലഭിക്കും.  

1 /8

ഈ സമയത്ത് ഈ 7 രാശിക്കാർക്ക് വളരെ ശുഭകരമായാ ഫലങ്ങൾ ലഭിക്കും.  ഇവർക്ക് പണം, തൊഴിൽ, ആരോഗ്യം എന്നിവയുടെ കാര്യത്തിൽ നല്ല ഫലങ്ങൾ ലഭിക്കും. അത് ഏതൊക്കെ രാശിക്കാർ എന്ന നോക്കാം...

2 /8

കുംഭം (Aquarius): സൂര്യന്റെ ഈ സംക്രമം കുംഭ രാശിക്കാരുടെ ജീവിതത്തിൽ നല്ല ഫലങ്ങൾ നൽകും. ഇവർക്ക് ബിസിനസിൽ നല്ല പുരോഗതിയുണ്ടാകും, ധനനേട്ടം, വരുമാനത്തിൽ വർദ്ധനവ് എന്നിവയുണ്ടാകും.  പങ്കാളിയുമായുള്ള ബന്ധത്തിൽ സന്തോഷം ഉണ്ടാകും. പരസ്പരം നല്ല സമയം ചെലവഴിക്കും, ആരോഗ്യവും നന്നായിരിക്കും.

3 /8

ധനു (Sagittarius): സൂര്യന്റെ സംക്രമണം മികച്ച തൊഴിലവസരങ്ങൾ നൽകും. ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകുന്നതിൽ വിജയിക്കും, ഈ സമയത്ത് വൻ ധനനേട്ടം ഉണ്ടാകും. ഇത് മാത്രമല്ല നിങ്ങൾക്ക് പണം ലാഭിക്കാണ് സാധിക്കും. ഈ സമയത്ത് സാമ്പത്തിക സ്ഥിതിയിൽ ശക്തി ഉണ്ടാകും.  മാത്രമല്ല കടം നൽകിയ പണവും തിരികെ ലഭിക്കും.  

4 /8

വൃശ്ചികം (Scorpio):  ഏപ്രിൽ 14 ന് ശേഷമുള്ള സമയം ഈ രാശിക്കാർക്ക് ഗുണകരമായിരിക്കും. ഈ രാശിക്കാർക്ക് ഈ സമയത്ത് വൻ ധനലാഭം ഉണ്ടാകും. പങ്കാളിയുമായി സന്തോഷകരമായ സമയം ചെലവഴിക്കാൻ അവസരം ലഭിക്കും. ആരോഗ്യപരമായ കാര്യത്തിലും ഈ സമയം നിങ്ങൾക്ക് നല്ലതാണ്. ജോലിയിൽ പുരോഗതി ഉണ്ടാകും. കഠിനാധ്വാനത്തിന് ആളുകൾ നിങ്ങളെ അഭിനന്ദിക്കും.  

5 /8

ചിങ്ങം (Leo): ജ്യോതിഷ പ്രകാരം ചിങ്ങം രാശിക്കാരുടെ കരിയറിൽ ഈ സമയത്ത് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. ബിസിനസുകാർക്ക്  ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. ഈ സമയത്ത് സാധാരണയേക്കാൾ കൂടുതൽ ലാഭം നേടാനാകും. ബിസിനസ് വിപുലീകരണത്തിനുള്ള അവസരങ്ങളുണ്ട്, ഈ സമയം നിങ്ങൾക്ക് പ്രത്യേകിച്ചും ഫലപ്രദമായിരിക്കും.

6 /8

കർക്കടകം (Cancer): സൂര്യ സംക്രമം കാരണം കർക്കടക രാശിക്കാരുടെ ജീവിതത്തിൽ സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതകൾ സൃഷ്ടിക്കപ്പെടും. ഈ സമയത്ത് നിങ്ങൾക്ക് ധനലാഭം ഉണ്ടാകും.  ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി നല്ല ബന്ധം നിലനിർത്തുന്നതിൽ വിജയിക്കും. വരുമാനം കൂടുന്നതിന്റെ ലക്ഷണമുണ്ട് ഒപ്പം പ്രമോഷനുള്ള അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. വിദേശയാത്രയ്ക്ക് സാധ്യത.  

7 /8

മിഥുനം (Gemini): മേട രാശിയിലേക്കുള്ള സൂര്യന്റെ സംക്രമണം പല രാശിക്കാരുടേയും ഭാഗ്യം തെളിയിക്കും.  അതിൽ മിഥുന രാശിക്കാരും ഉൾപ്പെടുന്നു. കരിയറിന്റെ കാര്യത്തിൽ ഈ സമയം നിങ്ങൾക്ക് വളരെ പ്രയോജനകരമായിരിക്കും. ജോലിയിൽ പുതിയതും മികച്ചതുമായ അവസരങ്ങൾ ഉണ്ടാകും. ഇത് മാത്രമല്ല തൊഴിൽ മേഖലയിലും നിങ്ങൾക്ക് വളരെയധികം അഭിനന്ദനങ്ങൾ ലഭിക്കും. ഈ സമയത്ത് നിങ്ങൾക്ക് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാനും സാധിക്കും. ധനലാഭത്തിന്  സാധ്യത.

8 /8

മേടം (Aries):  സൂര്യൻ മേട രാശിയിലേക്കാണ് പ്രവേശിക്കാൻ പോകുന്നത്. സൂര്യന്റെ മേട രാശിയിലേക്കുള്ള പ്രവേശനം ഈ രാശിക്കാരുടെ കരിയറിന് വളരെ ഗുണം ചെയ്യും. ഈ സമയത്ത് നിങ്ങൾക്ക് നിങ്ങളുടെ കരിയറിൽ മുന്നേറ്റമുണ്ടാകും. ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കാനുള്ള സാധ്യത, അത് നിങ്ങൾക്ക് പ്രയോജനകരമായിരിക്കും. ബിസിനസ്സുകാർക്കും ഈ സമയം ശുഭകരവും ഫലപ്രദവുമായിരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola