Bipasha Basu Baby Shower: പിങ്ക് സാരിയില്‍ സുന്ദരിയായി ബിപാഷ ബസു, ബേബി ഷവര്‍ ചിത്രങ്ങള്‍ വൈറല്‍

കഴിഞ്ഞ മാസമാണ് താന്‍ അമ്മയാകാന്‍ പോകുന്നു എന്ന വാര്‍ത്ത ബോളിവുഡ് താരം ബിപാഷ   ബസു ആരാധകരെ അറിയിച്ചത്. മനോഹരമായ ചിത്രങ്ങളോടോപ്പമാണ് ബിപാഷ ഈ വിവരം ആരാധകരുമായി പങ്കുവച്ചത്. 

Bipasha Basu Announce Pregnancy: കഴിഞ്ഞ മാസമാണ് താന്‍ അമ്മയാകാന്‍ പോകുന്നു എന്ന വാര്‍ത്ത ബോളിവുഡ് താരം ബിപാഷ   ബസു ആരാധകരെ അറിയിച്ചത്. മനോഹരമായ ചിത്രങ്ങളോടോപ്പമാണ് ബിപാഷ ഈ വിവരം ആരാധകരുമായി പങ്കുവച്ചത്. 

1 /6

ബിപാഷയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിൽ നിന്നുള്ള ഫോട്ടോകൾക്കൊപ്പം തങ്ങളുടെ ആദ്യ കുഞ്ഞിനെ ലോകത്തിലേക്ക് സ്വാഗതം ചെയ്യാൻ തയ്യാറെടുക്കുന്നതിനെക്കുറിച്ച് ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു.   

2 /6

ഇപ്പോള്‍ ബിപാഷയുടെ ഗര്‍ഭകാലം അവസാന ഘട്ടത്തിലാണ്. കുഞ്ഞുവാവയെ എതിരേല്‍ക്കാന്‍ തയ്യാറെടുക്കുന്ന ദമ്പതികള്‍ കഴിഞ്ഞ ദിവസം ബേബി ഷവര്‍ നടത്തിരുന്നു.  നടിയുടെ ബേബി ഷവറിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോള്‍  വൈറലായിരിക്കുകയാണ്. 

3 /6

   ഈ സ്പെഷ്യല്‍  അവസരത്തിൽ ബിപാഷ ബസു പിങ്ക് നിറത്തിലുള്ള ബനാറസി സാരിയാണ്   ധരിച്ചിരുന്നത്. പൊട്ടും സിന്ദൂരവും അണിഞ്ഞ് താരം ഏറെ സുന്ദരിയായി കാണപ്പെട്ടു.

4 /6

ഇത് കൂടാതെ അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും ബിപാഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എല്ലാ ചിത്രങ്ങളിലും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത് ബിപാഷയുടെ സൗന്ദര്യമാണ്. 

5 /6

ഈ ചിത്രങ്ങളിൽ ബിപാഷ ബസുവിന്‍റെ  മുഖത്ത് ഗർഭകാല തിളക്കം വ്യക്തമായി കാണാം. ഭർത്താവും നടനുമായ കരൺ സിംഗ് ഗ്രോവറുമായുള്ള നിരവധി ചിത്രങ്ങളും അവർ പങ്കുവെച്ചു. 

6 /6

ബിപാഷയെയും കരണിനെയും പോലെ അവരുടെ ആരാധകരും ദമ്പതികളുടെ ആദ്യ കുഞ്ഞിനെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്

You May Like

Sponsored by Taboola