Bigg Boss Malayalam Season 4: ഇപ്പോ നിങ്ങൾ ആരായി? റോബിനും ജാസ്മിനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് നിമിഷ

ബി​ഗ് ബോസ് മലയാളം സീസൺ 4ൽ ഏറ്റവുമധികം ഫാൻസുള്ള വ്യക്തികളാണ് ഡോ. റോബിൻ രാധാകൃഷ്ണൻ, ജാസ്മിൻ, നിമിഷ എന്നിവർ. ഷോയിൽ മൂന്ന് പേരും തമ്മിൽ നിരന്തരം വഴക്ക് ആയിരുന്നു. മൂന്ന് പേരും പുറത്തായതിന് ശേഷവും ഇവരുടെ ആരാധകർ തമ്മിൽ സോഷ്യൽ മീഡിയയിൽ തർക്കങ്ങൾ നിലനിന്നിരുന്നു. എന്നാൽ തങ്ങൾ അടുത്ത സുഹൃത്തുക്കളാണെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് നിമിഷ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. 

 

1 /3

റോബിനും ജാസ്മിനും ഒപ്പമുള്ള ചിത്രങ്ങളാണ് നിമിഷ പങ്കുവച്ചിരിക്കുന്നത്. ഇപ്പോ നിങ്ങൾ ആരായി എന്ന കമന്റോടെയാണ് നിമിഷയുടെ പോസ്റ്റ്.  

2 /3

മൂന്ന് പേരും ചേർന്നുള്ള വീഡിയോയും നിമിഷ പോസ്റ്റ് ചെയ്തിട്ടുണ്ട്.   

3 /3

എഷ്യാനെറ്റിന്റെ സ്റ്റാർ മ്യൂസിക് ആരാദ്യം പാടും എന്ന റിയാലിറ്റി ഷോയ്ക്ക് വേണ്ടിയാണ് മൂവരും ഒന്നിച്ചത്. മറ്റ് മത്സരാർഥികളായ നവീൻ, അഖിൽ, വിനയ് മാധവ്, ശാലിനി തുടങ്ങിയവരും ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. 

You May Like

Sponsored by Taboola