മമ്മൂട്ടിയും അമൽ നീരദും ഒന്നിച്ച ബിഗ് ബി എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് നടി പാരീസ് ലക്ഷ്മി. ബിഗ് ബി സിനിമയിൽ ഓ ജനുവരിയിൽ എന്ന പാട്ടിൽ നൃത്തം ചെയ്യുന്ന വിദേശ പെൺകുട്ടി പാരീസ് ലക്ഷ്മി ആയിരുന്നു.
അന്യഭാഷയിലെ നടിമാർ മലയാളത്തിൽ അഭിനയിക്കാൻ വരുന്ന കാഴ്ച നമ്മൾ സ്ഥിരം കാണുന്ന ഒന്നാണ്. തമിഴിൽ നിന്നും തെലുങ്കിൽ നിന്നും ഹിന്ദിയിൽ നിന്നുമെല്ലാം താരങ്ങൾ മലയാളത്തിൽ അഭിനയിക്കാൻ എത്തിയിരുന്നു.
ജന്മം കൊണ്ട് മലയാളി അല്ലെങ്കിലും കർമ്മം കൊണ്ടും ജീവിതം കൊണ്ടുംമലയാളിയായി ജീവിക്കുന്ന വ്യക്തിയാണ് പാരീസ് ലക്ഷ്മി. മറിയം സോഫിയ ലക്ഷ്മി എന്നാണ് പാരീസ് ലക്ഷ്മിയുടെ യഥാർത്ഥ നാമം. ഭാരത സംസ്കാരത്തോടും ഹൈന്ദവ ആചാരങ്ങളോടുമുള്ള താല്പര്യം കൊണ്ടാണ് മാതാപിതാക്കൾ അവർക്ക് ലക്ഷ്മി എന്നും ഇളയ മകനെ നാരായണൻ എന്നും നാമകരണം ചെയ്തത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.