ബിഗ് ബോസ് സീസൺ-3 മത്സരാർത്ഥിയായി പങ്കെടുത്ത താരമാണ് ഋതു മന്ത്ര. ഋതു നടിയും മോഡലുമാണ്.
കിംഗ് ലയർ, ഹണി ബീ 2 തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങളിൽ ഋതു അഭിനയിച്ചിട്ടുണ്ട്
ബിഗ് ബോസിൽ വന്ന് ആദ്യ ആഴ്ചകളിൽ തന്നെ ഫാൻ ആർമി/ഗ്രൂപ്പുകൾ വന്ന ഒരാളുകൂടിയാണ് ഋതു. അപ്രതീക്ഷിതമായ കോവിഡ് സാഹചര്യങ്ങൾ മൂലം ഷൂട്ടിംഗ് നിർത്തി വെക്കേണ്ടി വന്നപ്പോഴും ഋതു അവസാന 8-ൽ ഇടം നേടുകയും ഒരു ഫൈനറിസ്റ്റ് ആവുകയും ചെയ്തു
95 ദിവസം ആയിരുന്നു ഋതു ബിഗ് ബോസ് ഷോയിൽ ഉണ്ടായിരുന്നത്. ബിഗ് ബോസിന്റെ വിജയിയെ കണ്ടെത്താൻ വോട്ടിങ്ങിലൂടെ പിന്നീട് ജനങ്ങൾക്ക് അവസരം ലഭിച്ചിരുന്നു.
സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വളരെ അധികം ആക്ടിവായിട്ടുള്ള ഒരാളാണ് ഋതു. ഋതുവിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
കൊച്ചി, ബാംഗ്ലൂർ, ഷാർജ തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ‘സൗചിക’ എന്ന ബ്രാൻഡിന് വേണ്ടിയാണ് ഋതു ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.
കമൽ രാജ് മണികാന്താണ് കോസ്റ്റിയൂം ഡിസൈൻ ചെയ്തിരിക്കുന്നത്. ബിജു വെയിറ്റ്റാമ്പ്, ആരോൺ, ജീസ് ജോൺ തുടങ്ങിയവരാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഋതുവിനെ അണിയിച്ചൊരുക്കിയത് വികാസ് വി.കെ.എസാണ്