Malayalam Astrology | എവിടെ തൊട്ടാലും പണം മാത്രം? ശുക്ര സംക്രമണം കഴിഞ്ഞപ്പോൾ പണക്കാരാകുന്നവർ

Malayalam Astrology Predictions: ശുക്രൻ്റെ സംക്രമവും സൂര്യനും ബുധനുമായുള്ള സംയോജനവും ചില രാശിയിലെ ആളുകൾക്ക് വിജയം നൽകും., സാമ്പത്തികമായി വലിയ  നേട്ടങ്ങളും ലഭിക്കും

1 /5

ജ്യോതിഷത്തിൽ സമ്പത്തിൻ്റെയും ആഡംബരത്തിൻ്റെയും ഘടകമായാണ് ശുക്രനെ കണക്കാക്കുന്നത് ഫെബ്രുവരി 12-ന് മകരം രാശിയിൽ പ്രവേശിച്ചു. ശുക്രൻ്റെ സംക്രമവും സൂര്യനും ബുധനുമായുള്ള സംയോജനവും രാശിചക്രത്തിലെ ചില ആളുകൾക്ക് വിജയം നൽകും. 

2 /5

ജാതകത്തിൽ ശുക്രൻ ശുഭസ്ഥാനത്തായാൽ. ജാതകന് വാഹനസുഖവും സമ്പത്തും ഐശ്വര്യവും കൈവരും.ഫെബ്രുവരി 12-ന് ശുക്രൻ മകരം രാശിയിൽ സംക്രമിച്ചു കഴിഞ്ഞു ഇനി മാർച്ച് 6 വരെ ശുക്രൻ ഈ രാശിയിൽ തുടരും. ചില രാശിക്കാർക്ക സംക്രമണം വഴി സാമ്പത്തികമായി നേട്ടമുണ്ടാകുകയും പങ്കാളിയുമായുള്ള ബന്ധം കൂടുതൽ ശക്തമാവുകയും ചെയ്യും. ഏതൊക്കെ രാശിക്കാർക്കാണ് ശുക്ര സംക്രമണം ഗുണം ചെയ്യുന്നത് എന്ന് നോക്കാം.  

3 /5

മേടം രാശിക്കാർക്ക് ശുക്ര സംക്രമം ഗുണം ചെയ്യും. സാമ്പത്തിക പുരോഗതി ഉണ്ടാകും. ഏതെങ്കിലും വിധേന കുടുങ്ങിക്കിടക്കുന്ന പണം നിങ്ങൾക്ക് തിരികെ ലഭിക്കും. ഈ സമയം ബന്ധങ്ങൾക്ക് അനുകൂലമായിരിക്കും. പങ്കാളികളുമായുള്ള ബന്ധം മേടം രാശിക്കാർക്ക് ദൃഢമായിരിക്കും. ദീർഘകാലമായി ദാമ്പത്യ ജീവിതത്തിൽ പ്രശ്‌നങ്ങൾ നേരിട്ടിരുന്നവർക്കും ഇക്കാലയളവിൽ പരിഹാരമാകും. 

4 /5

ശുക്രൻ്റെ രാശി മാറ്റം വഴി ചിങ്ങം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ദീർഘനാളായി മുടങ്ങി കിടക്കുന്ന പണം തിരികെ ലഭിക്കും. പങ്കാളിയുമായി കൂടുതൽ സമയം ചെലവഴിക്കും നിങ്ങളുടെ പരസ്പര ധാരണ വർദ്ധിക്കും. ചിങ്ങം രാശിക്കാരുടെ പ്രണയ ജീവിതവും മികച്ചതായിരിക്കും.

5 /5

കന്നി രാശിക്കാർക്ക് ശുക്ര സംക്രമണം വഴി സാമ്പത്തിക നേട്ടങ്ങൾ കൈവരും. നിങ്ങൾക്ക്  നല്ല അവസരങ്ങൾ ഇക്കാലയളവിൽ ലഭിച്ചേക്കാം. ജീവിതത്തിൽ സന്തോഷകരമായ കാലഘട്ടം ഉണ്ടാവും. ബിസിനസ്സ് പരമായി ഈ സമയം മികച്ചതാണ്. അവിവാഹിതരുടെ വിവാഹം ഇക്കാലയളവിൽ ഉറപ്പിക്കും.  വിവാഹിതർ അവരുടെ ദാമ്പത്യ ജീവിതത്തിൽ സംതൃപ്തരായിരിക്കും. ജീവിതത്തിൽ സന്തോഷം വർദ്ധിക്കും.    (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)   

You May Like

Sponsored by Taboola