Surya Gochar 2023: ഈ 4 രാശിക്കാരുടെ ഭാഗ്യം 2 ദിവസത്തിനുള്ളിൽ സൂര്യനെ പ്പോലെ തെളിയും!

Surya Gochar 2023 Date: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവായ സൂര്യന്റെ സംക്രമണം വലിയ സ്വാധീനമാണ് രാശികളിൽ ചെലുത്തുന്നത്. 2023 ജൂൺ 15 ന് സൂര്യൻ ഇടവത്തിൽ നിന്നും മിഥുന രാശിയിൽ പ്രവേശിക്കും.

Surya Rashi Parivartan 2023 in Mithun: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ എല്ലാ മാസവും രാശി മാറുന്നു. ഇങ്ങനെ  സൂര്യൻ 12 മാസം കൊണ്ട് ഒരു രാശിചക്രം പൂർത്തിയാക്കുന്നു. മകര സംക്രാന്തി ഇടവ സംക്രാന്തി എന്നിങ്ങനെ സൂര്യന്റെ രാശിമാറ്റത്തെ സംക്രാന്തി എന്ന് വിളിക്കുന്നു.

1 /5

ഈ സമയം സൂര്യൻ ഇടവത്തിൽ ആണ്. 2023 ജൂൺ 15 ന് സൂര്യൻ ശുക്രന്റെ രാശിയായ ഇടവത്തിലെ നിന്നും ബുധന്റെ രാശിയായ മിഥുന രാശിയിലേക്ക് സംക്രമിക്കും. മിഥുന രാശിയിലേക്കുള്ള സൂര്യന്റെ പ്രവേശനം 12 രാശികളേയും ബാധിക്കും. മഎങ്കിലും ഈ 4 രാശിക്കാർക്ക് ഭാഗ്യം തെളിയും. സൂര്യ സംക്രമം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം.

2 /5

മേടം (Aries): സൂര്യന്റെ സംക്രമം മേടരാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. തൊഴിൽ-വ്യാപാര രംഗത്ത് പുരോഗതിയുണ്ടാക്കും.  ധന നേട്ടം ഉണ്ടാക്കും. ധൈര്യവും ശക്തിയും വർദ്ധിക്കും, അതിലൂടെ നിങ്ങൾക്ക് എല്ലാ ജോലികളും പൂർത്തിയാക്കാൻ കഴിയും. ബഹുമാനം വർദ്ധിക്കും. നേതൃത്വപരമായ കഴിവ് മെച്ചപ്പെടും. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാക്കും. സഹോദരങ്ങളുമായി സൗഹാർദ്ദം നിലനിർത്താൻ ശ്രമിക്കുക.

3 /5

ചിങ്ങം (Leo): ചിങ്ങം രാശിക്കാരുടെ അധിപൻ സൂര്യനാണ്.  അതുകൊണ്ടുതന്നെ ഇവർക്ക് ഇപ്പോഴും സൂര്യകൃപയുണ്ടാകും.  ചിങ്ങം രാശിക്കാർക്ക് ഈ സൂര്യ സംക്രമം അനുകൂല ഫലങ്ങൾ നൽകും. ജോലിസ്ഥലത്ത് സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള ശക്തമായ സാധ്യതയുണ്ട്. ജോലിയിൽ വൻ മാറ്റം ഉണ്ടാകും. സമൂഹത്തിൽ നിന്നുള്ള ആദരവ് വർദ്ധിക്കും. ഉയർന്ന സ്ഥാനമുള്ള ആളുകളുമായി ബന്ധം സ്ഥാപിക്കും. വിദേശയാത്രയ്ക്ക് സാധ്യത.  പൂർവിക സ്വത്തുക്കൾ കണ്ടെത്താനാകും.  

4 /5

കന്നി (Leo): സൂര്യന്റെ രാശിമാറ്റം കന്നിരാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഏത് ജോലിയിലും ഇവർക്ക് വിജയം ഉണ്ടാകും. വിദേശത്തേക്ക് പോകാനോ വിദേശത്ത് സ്ഥിര താമസമാക്കാനോ ഉള്ള ആഗ്രഹം സഫലമാകും. പ്രൊഫഷണൽ ജീവിതം മികച്ചതായിരിക്കും. നിങ്ങൾക്ക് പുതിയ ഉത്തരവാദിത്തങ്ങൾ വന്നു ചേരും.  അത് നിങ്ങൾക്ക് മുന്നോട്ട് പോകാനുള്ള അവസരം നൽകും. സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടും.

5 /5

കുംഭം (Aquarius): സൂര്യന്റെ സംക്രമം കുംഭ രാശിക്കാർക്ക് സർഗ്ഗാത്മക മേഖലയിൽ മുന്നേറാനുള്ള അവസരങ്ങൾ നൽകും. ഈ സമയം നിങ്ങൾക്ക് പുതിയ തൊഴിലവസരങ്ങൾ നൽകും, പ്രമോഷൻ-ശമ്പള വർദ്ധനവ് ഉണ്ടായേക്കും. ഒരു പ്രോജക്റ്റിലോ ബിസിനസ്സിലോ നിങ്ങൾ പുതിയ ആശയങ്ങൾ ഉൾപ്പെടുത്തും അത് പ്രയോജനപ്പെടുകയും ചെയ്യും. നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola