ബിരിയാണി എല്ലാക്കാലത്തും ഭക്ഷണ പ്രമികളുടെ വികാരം തന്നെയാണ്
ഭക്ഷണ കാര്യത്തിൽ മലയാളിക്ക് മാത്രം ഒരു വിട്ടു വീഴ്ചയും പറ്റില്ല. രുചിയുടെ കാര്യത്തിലും വൈവിധ്യത്തിലും പറയുകയും വേണ്ട. അങ്ങിനെയാണ് ബിരിയാണികൾ ഹിറ്റാവുന്നത്. അതിപ്പോൾ കോഴിക്കോടോ,തലശ്ശേരിയോ,കാസർകോടോ,മലപ്പുറമോ,എന്നില്ല ബിരിയാണി എല്ലാക്കാലത്തും ഭക്ഷണ പ്രമികളുടെ വികാരം തന്നെയാണ്
കാസർകോട്ടെ വൈസ്റോയ് റസ്റ്റോറൻറ്,മലപ്പുറത്തെ ഹോട്ടൽ ഡെലീഷ്യ കൊച്ചിയിസെ കായിസ് അങ്ങിനെ ബിരിയാണി ഒാപ്ഷനുകൾ നിരവധി. ബിരിയാണിക്കാര്യത്തിൽ മലബാറിൻറെ ആധിപത്യം ഒന്ന് വേറെ തന്നെയാണ്
കോഴിക്കോടാണെങ്കിൽ റഹ്മത്തും,പാരഗണും,ബോംബെ ഹോട്ടലും,പിന്നെ കുറ്റിച്ചിറയുമൊക്കെ കിടിലൻ ബിരിയാണി സ്പോട്ടുകൾ തന്നെ. ബീഫാണ് കോഴിക്കോടൻ ബിരിയാണിയുടെ സ്പെഷ്യാലിറ്റി
തലശ്ശേരിയുടെ പേരിൽ തന്നെയാണ് തലശ്ശേരി ബിരിയാണി പ്രസിദ്ധമായത്. തിരുവനന്തപുരം മുതലങ്ങോട്ട് തലശ്ശേരി ബിരിയാണി ബ്രാൻഡ് ചെയ്യുന്നുണ്ടെങ്കിലും അത് തലശ്ശേരിയിൽ പോയി തന്നെ കഴിക്കുന്നതാണ് നല്ലത്. എം.വി.കെ റസ്റ്റോറൻറൊക്കെ നിങ്ങൾക്ക് പരീക്ഷിക്കാവുന്ന സ്ഥലങ്ങളാണ്