മനുഷ്യര്‍ക്കിടയില്‍ ചതിയും വഞ്ചനയും കൊണ്ടുനടക്കുന്നവര്‍ നിരവധിയുണ്ട്. അതേപോലെ തന്നെ ശുദ്ധരും ചതിയ്ക്കാന്‍ അറിയാത്തവരും കുറവല്ല.
5 Nakshatras who do not cheat anyone: ചില നക്ഷത്രക്കാര്‍ ചതിയും വഞ്ചനയും കൂടെ കൊണ്ടുനടക്കാറുണ്ട്. അതേസമയം, ആരെയും ചതിക്കാനോ വഞ്ചിക്കാനോ അറിയാത്ത നക്ഷത്രക്കാരുമുണ്ട്. അത്തരത്തിലുള്ള 5 നക്ഷത്രങ്ങളെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.
കാര്‍ത്തിക: ഈ നക്ഷത്രക്കാര്‍ ചതിക്കാനോ വഞ്ചിക്കാനോ ഇഷ്ടപ്പെടാത്തവരാണ്. ഇവര്‍ എപ്പോഴും സ്വന്തം കാര്യത്തേക്കാള്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ കൃത്യമായി നടക്കണം എന്ന് ചിന്തിക്കുന്ന സ്വഭാവക്കാരാണ് ഇവര്‍. മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്നവരാണ് കാര്‍ത്തിക നക്ഷത്രക്കാര്‍.
മകയിരം: മറ്റുള്ളവരെ വഞ്ചിക്കുകയെന്നോ ചതിക്കുകയെന്നോ ഉള്ള ലക്ഷ്യം ഒരിക്കലും ഈ നക്ഷത്രക്കാരുടെ ചിന്തകളില്‍ പോലും ഉണ്ടാകില്ല. കലഹഭയം ഇല്ലാത്ത നക്ഷത്രക്കാരായ ഇവര്‍ മറ്റുള്ളവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ മുന്‍പന്തിയിലുണ്ടാകും.
പൂയം: അടുപ്പക്കാരെയോ അപരിചിതരെയോ അങ്ങനെ ആരുമാകട്ടെ പൂയം നക്ഷത്രക്കാര്‍ ഒരിക്കലും ചതിക്കില്ല. കൂടെ നില്‍ക്കുന്നവരുടെ കാര്യത്തിനായി ഏതറ്റം വരെ പോകാനും ഇവര്‍ മടി കാണിക്കാറില്ല. സ്വന്തം കാര്യത്തിന് രണ്ടാം സ്ഥാനം എന്ന ചിന്താഗതിക്കാരാണ് പൂയം നക്ഷത്രക്കാര്‍.
ഉത്രം: ചതിയോ വഞ്ചനയോ മനസില്‍ കൊണ്ടുനടക്കാന്‍ ഒരിക്കലും ഇഷ്ടപ്പെടാത്തവരാണ് ഉത്രം നക്ഷത്രക്കാര്‍. ഇവര്‍ ചതിയോ വഞ്ചനയോ കാണിക്കാറില്ലെന്ന് മാത്രമല്ല, ഇവര്‍ വഞ്ചിക്കപ്പെട്ടാല്‍ അത് സഹിക്കുകയുമില്ല. മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്നവരാണ് ഉത്രം നക്ഷത്രക്കാര്‍. ആരോടും ഒരു കാര്യവും പറ്റില്ലെന്ന് പറയാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ കൂടിയാണ് ഇവര്‍.
ചിത്തിര: ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി എന്തും ചെയ്യാന്‍ താത്പര്യം പ്രകടിപ്പിക്കാറുള്ളവരാണ് ചിത്തിര നക്ഷത്രക്കാര്‍. ഇവര്‍ ഒരിക്കലും ചതിയോ വഞ്ചനയോ കാണിക്കാറില്ല. മറ്റുള്ളവരുടെ കാര്യത്തിന് എപ്പോഴും മുന്‍ഗണന നല്‍കാറുള്ളവരാണ് ചിത്തിര നക്ഷത്രക്കാര്‍. (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)