ഇന്ത്യന്‍ സിനിമാലോകത്തെ പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ബപ്പി ലാഹിരിയും വിധിയ്ക്ക് കീഴടങ്ങി. സംഗീത ലോകത്തെ ഡിസ്ക്കോ കിംഗ് 69-ാം വയസിൽ ഈ ലോകത്തോട് എന്നന്നേക്കുമായി വിട പറഞ്ഞിരിക്കുകയാണ്.
ഇന്ത്യന്‍ സിനിമാലോകത്തെ പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ബപ്പി ലാഹിരിയും വിധിയ്ക്ക് കീഴടങ്ങി. സംഗീത ലോകത്തെ ഡിസ്ക്കോ കിംഗ് 69-ാം വയസിൽ ഈ ലോകത്തോട് എന്നന്നേക്കുമായി വിട പറഞ്ഞിരിക്കുകയാണ്.
മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഒരു മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബപ്പി ദാ തിങ്കളാഴ്ചയാണ് വീട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ ചൊവ്വാഴ്ച ആരോഗ്യം വീണ്ടും മോശമാവുകയായിരുന്നു.
ബപ്പി ലാഹിരിയുടെ ആകസ്മിക വേര്‍പാട് ബോളിവുഡിന് തീരാനഷ്ടമാണ്. ബോളിവുഡ് താരങ്ങള്‍ക്ക് ഒരു വൈകാരികമായ അടുപ്പമായിരുന്നു ബപ്പി ദായോട് ഉണ്ടായിരുന്നത്
തന്റെ വ്യക്തി ജീവിതത്തിലും സംഗീതലോകത്തും തനതു ശൈലിയില്‍ നിറഞ്ഞു നിന്ന ബപ്പി ലാഹിരി തന്റെ ഗാനങ്ങളിലൂടെ ആരാധകരുടെ ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടി.
ഇന്ത്യന്‍ സിനിമാ സംഗീത രംഗത്തെ ഏറ്റവും പ്രമുഖ മുഖങ്ങളിലൊന്നായിരുന്നു ബപ്പി ലാഹിരി.
ബപ്പി ദായുടെ വേര്‍പാട് വേദന സൃഷ്ടിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അവസാന ഇൻസ്റ്റാഗ്രാം പോസ്റ്റ് ഓര്‍ക്കുകയാണ് ആരാധകര്‍. മരണത്തിന് രണ്ടു ദിവസം മുന്‍പാണ് അദ്ദേഹം അവസാനമായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്.
ഇൻസ്റ്റാഗ്രാമിലെ തന്റെ അവസാന പോസ്റ്റിൽ, സിനിമാ രംഗത്തെ തന്റെ ആദ്യകാല നാളുകള്‍ അദ്ദേഹം ഓർമ്മിക്കുകയായിരുന്നു. തന്റെ യൗവന കാലത്തെ ചിത്രമാണ് അദ്ദേഹം ആരാധകരുമായി പങ്കുവച്ചത്.
മൂന്നാം വയസില്‍ തബല വായിക്കാൻ ആരംഭിച്ച അദ്ദേഹം എൺപതുകളിൽ ബോളിവുഡിൽ അവിസ്മരണീയമായ ഗാനങ്ങൾ നൽകി തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു.