Bank Holidays in May 2021: മെയ് മാസത്തിൽ ബാങ്കുകൾക്ക് 12 ദിവസം അവധി, ശ്രദ്ധിക്കൂ..

ബാങ്ക് ഹോളിഡേ കൂടാതെ, മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ മെയ് 8, 22 തീയതികളിൽ വരുന്നു. ഈ ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കില്ല. 

 

1 /5

കൊറോണ പകർച്ചവ്യാധി മൂലം അവശ്യ സേവനങ്ങൾ ഒഴികെ മറ്റ് എല്ലാ സേവനങ്ങളും ബന്ദ് ചെയ്തിരിക്കുകയാണ്.  അവശ്യ സേവനങ്ങളിൽ ബാങ്കിംഗ് സേവനവും ഉൾപ്പെടുത്തിയിട്ടുണ്ട് അതിനാലാണ് ബാങ്കുകൾ തുറന്നിരിക്കുന്നത്. എന്നാൽ മെയ് മാസത്തിൽ ബാങ്കുകൾ നിരവധി ദിവസങ്ങളിൽ അവധിയായിരിക്കും.  ഇത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് ബാങ്കുമായി ബന്ധപ്പെട്ട എന്തെങ്കിലും എ=ഇടപാട് ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ചെയ്യണം. 

2 /5

മെയ് മാസത്തിൽ മൊത്തം 12 ദിവസത്തേക്ക് ബാങ്കുകൾക്ക് അവധി ദിനമായിരിക്കും. മെയ് 1 ന് മഹാരാഷ്ട്ര ദിവസം / മെയ് ദിനമാണ്. തൊഴിലാളി ദിനമായിട്ടാണ് ഈ ദിനം ആഘോഷിക്കുന്നത്. ചില സംസ്ഥാനങ്ങളിലെ ബാങ്കുകൾ ഈ ദിവസം അടച്ചിരിക്കും. അതേസമയം മെയ് 2 ഞായറാഴ്ച ആയത് കാരണം ബാങ്കുകൾ അടച്ചിരിക്കും.

3 /5

മെയ് മാസത്തിൽ മൊത്തം 5 ദിവസത്തേക്ക് ബാങ്ക് അടച്ചിടുമെന്ന് റിസർവ് ബാങ്ക് വെബ്‌സൈറ്റ് പറയുന്നു (ബാങ്ക് ഹോളിഡേ ലിസ്റ്റ് മെയ് 202(Bank Holidays List May 2021).  എന്നിരുന്നാലും ആർ‌ബി‌ഐ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന അവധിദിനങ്ങളുടെ പട്ടികയിൽ, പ്രാദേശിക സംസ്ഥാന തലത്തിൽ മാത്രം പ്രാബല്യത്തിൽ വരുന്ന ചില അവധിദിനങ്ങൾ ഉണ്ട്. എല്ലാ സംസ്ഥാനങ്ങളിലും 5 ദിവസത്തെ അവധി ഉണ്ടാകില്ല കാരണം ചില ആഘോഷങ്ങളോ ഉത്സവങ്ങളോ രാജ്യമെമ്പാടും ഒരുമിച്ച് ആഘോഷിക്കപ്പെടുന്നില്ല.

4 /5

ബാങ്ക് ഹോളിഡേ കൂടാതെ മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ മെയ് 8, 22 തീയതികളിൽ വരുന്നു. ഈ ദിവസം ബാങ്കുകൾക്ക് അവധിയാണ്. കൂടാതെ, മെയ് 2, 9, 16, 23, 30 തീയതികളിൽ ഞായറാഴ്ച അവധിദിനങ്ങളും ഉണ്ട്.

5 /5

രാജ്യത്ത് കൊറോണ അണുബാധയുടെ കേസുകൾ തുടർച്ചയായി വർദ്ധിക്കുന്നത് കണക്കിലെടുത്ത് ബാങ്കുകളുടെ സംഘടനയായ ഇന്ത്യൻ ബാങ്ക് അസോസിയേഷൻ (IBA) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ മാത്രം ബാങ്ക് തുറക്കാൻ നിർദ്ദേശിച്ചു. അതായത് ഇപ്പോൾ പൊതുജനങ്ങൾക്ക് 4 മണിക്കൂർ മാത്രമേ ബാങ്കുകൾ തുറക്കൂ. ഇക്കാര്യത്തിൽ, എല്ലാ സംസ്ഥാനതല ബാങ്കിംഗ് കമ്മിറ്റികളോടും മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ ഐബിഎ നിർദ്ദേശിച്ചു. കൊറോണ സ്ഥിതി സാധാരണമാകുന്നതുവരെ ഈ സംവിധാനം പ്രാബല്യത്തിൽ തുടരും.

You May Like

Sponsored by Taboola