Bad breath: വായ് നാറ്റം അലട്ടുന്നോ? ഈ ഭക്ഷണങ്ങൾ പരിഹാരം കാണും

വെളുത്തുള്ളി, ഉള്ളി, സവാള തുടങ്ങിയ ഭക്ഷണങ്ങൾ വായ് നാറ്റം ഉണ്ടാക്കുന്നു. എന്നാൽ ചില ഭക്ഷണങ്ങൾ വായ്നാറ്റത്തെ ചെറുക്കുന്നു. വായ്നാറ്റത്തെ ചെറുക്കുകയും വായ ഫ്രഷ് ആയി നിലനിർത്തുകയും ചെയ്യുന്ന അഞ്ച് ഭക്ഷണങ്ങൾ പരിചയപ്പെടാം.

 

  • Aug 18, 2022, 16:08 PM IST
1 /5

തുളസിയിലെ പോളിഫിനോൾസ് എന്ന പ്രകൃതിദത്ത തന്മാത്രകൾ വായ്നാറ്റത്തെ ചെറുക്കുന്നതിന് ഫലപ്രദമാണെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

2 /5

ഇഞ്ചി ഉമിനീർ എൻസൈമിനെ സജീവമാക്കുന്നു. ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങയും ചതച്ച ഇഞ്ചിയും ചേർത്ത് കുടിക്കുന്നത് നല്ലതാണ്.

3 /5

ഗ്രീൻ ടീയിൽ ആന്റിഓക്‌സിഡന്റായ കാറ്റെച്ചിൻ അടങ്ങിയിട്ടുണ്ട്. ഇത് ബാക്ടീരിയകളെ പ്രതിരോധിക്കും.

4 /5

സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ബാക്ടീരിയകളെ നിയന്ത്രിക്കാൻ മാത്രമല്ല, മോണരോഗങ്ങളെ ചെറുക്കാനും സഹായിക്കുന്നു.

5 /5

തൈരിൽ പ്രോബയോട്ടിക്സ് (നല്ല ബാക്ടീരിയ) ഉണ്ട്, അത് ബാക്ടീരിയകളെ ചെറുക്കും. ശരീരത്തിലെ രോഗാണുക്കളുടെ വളർച്ചയെ മന്ദഗതിയിലാക്കുന്ന വിറ്റാമിൻ ഡിയും തൈരിൽ അടങ്ങിയിട്ടുണ്ട്.

You May Like

Sponsored by Taboola