ഈ രാശിക്കാർക്ക് ഏപ്രിൽ മാസം വളരെ അനുകൂലമായിരിക്കും, എല്ലാ കാര്യങ്ങളിലും വിജയം, ഒപ്പം അടിപൊളി ലാഭവും!

ഏപ്രിലിൽ ഗ്രഹങ്ങളുടെ വൻ ചലനമാറ്റം ഉണ്ടാകാൻ പോകുകയാണ്.  9 ഗ്രഹങ്ങളും രാശി മാറുന്ന ഒരു അപൂർവ മാസമാണിത്.  ഗ്രഹങ്ങളുടെ ഈ രാശിമാറ്റം മറ്റ് രാശിക്കാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കും. ഈ ഗ്രഹമാറ്റങ്ങൾ വളരെ ശുഭകരമാകുന്ന രാശികളേതൊക്കെ എന്ന് നമുക്ക് നോക്കാം...

1 /5

സാവധാനം നീങ്ങുന്ന ഗ്രഹങ്ങളായ ശനി, രാഹു-കേതു എന്നിവ ഏപ്രിൽ മാസത്തിൽ രാശിചക്രം മാറുന്നു. ഈ ഗ്രഹങ്ങൾ ഏത് രാശികളിൽ നിന്നാണോ പുറത്തുകടക്കുന്നത് അതോടെ ആ രാശിക്കാരുടെ കഷ്ടതകൾ അവസാനിക്കും.  ഇതിൽ ഇടവം, ധനു, വൃശ്ചികം രാശികൾ ഉൾപ്പെടുന്നുണ്ട്.

2 /5

പാപഗ്രഹമായ രാഹു ഇപ്പോൾ ഇടവ രാശിയിലാണ് എന്നാൽ ഏപ്രിലിൽ ഇത് മേടരാശിയിൽ പ്രവേശിക്കും. ഇതോടെ ഇടവ രാശിക്കാരുടെ ഭാഗ്യം തുറക്കും. മാത്രമല്ല ഇവർക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലും വരുന്ന തടസ്സങ്ങളിൽ നിന്ന് സ്വാതന്ത്ര്യം ലഭിക്കും. വൻ പുരോഗതിയുണ്ടാകും. ധനലാഭമുണ്ടാകും. ഭാഗ്യത്തിന്റെ സഹായത്തോടെ നിങ്ങൾക്ക് എല്ലാ കാര്യങ്ങളിലും വിജയം ലഭിക്കും.

3 /5

ചിങ്ങം രാശിക്കാർക്ക് പ്രമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കും. പുതിയ ഉത്തരവാദിത്തം ലഭിക്കും അതൊരു വലിയ നേട്ടമായിരിക്കും. വ്യവസായികൾക്ക് ലാഭമുണ്ടാക്കും. കൂടാതെ  ഈ രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ കൃപയുണ്ടാകും.

4 /5

വൃശ്ചികം രാശിക്കാർക്ക് ഏപ്രിൽ മാസം വിജയകരമാകും. വൃശ്ചികം രാശിയിൽ നിന്ന് കേതു രാശി മാറുന്നതോടെ അവർ നേരിടുന്ന പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. ഇവർക്ക് ധനലാഭം പുരോഗതി എന്നിവ ലഭിക്കും.

5 /5

ഈ സമയത്ത് ശനിയുടെ മഹാദശ മൂലം ധനു രാശിക്കാർ ബുദ്ധിമുട്ടുന്നു. ശനി രാശി മാറുന്നതോടെ ധനു രാശിക്കാരുടെ ദുരിതങ്ങൾ മാറും. അവർക്ക് ഭാഗ്യം ലഭിക്കും. ധനലാഭമുണ്ടാകും. ഏറെ നാളായി കാത്തിരുന്ന പുരോഗതി ഇനി കൈവരും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

You May Like

Sponsored by Taboola