ജയറാം നായകനായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 2010-ൽ പുറത്തിറങ്ങിയ കുടുംബ ചിത്രമായിരുന്നു ‘കഥ തുടരുന്നു’. അതിൽ നായികയായ മമത മോഹൻദാസിന്റെ മകളായി അഭിനയിച്ച് മലയാളികളുട മനസ്സിൽ ഇടം നേടിയ ബാലതാരമാണ് അനിഖ സുരേന്ദ്രൻ.
ആറാം വയസ്സിലായിരുന്നു അനിഖയുടെ ആദ്യ സിനിമാ പ്രകടനം. പിന്നീട് നിരവധി സിനിമകളിൽ അനിഖ അഭിനയിച്ചു.
അഞ്ച് സുന്ദരികൾ എന്ന സിനിമയായിരുന്നു ഒരു അഭിനയത്രി എന്ന നിലയിൽ അനിഖയ്ക്ക് പ്രശംസകൾ വാരികൂട്ടിയത്. അതിലെ സേതുലക്ഷ്മി എന്ന കഥാപാത്രം അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള ആ വർഷത്തെ സംസ്ഥാന അവാർഡിന് അനിഖ അർഹയായി. അങ്ങനെ മറ്റു ഭാഷകളിൽ നിന്നും അവസരങ്ങൾ അനിഖയെ തേടിയെത്തി. അജിത്തിന്റെ മകളായി യെന്നൈ അറിന്താൽ എന്ന സിനിമയിൽ അനിഖ അഭിനയിച്ചു.
അങ്ങനെ തമിഴിലും ചുവടുവച്ച് അനിഖ അജിത്തിന്റെ തന്നെ മകളായി വിശ്വാസം എന്ന സിനിമയിൽ അഭിനയിച്ചു. ഇപ്പോൾ തമിഴിലും മലയാളത്തിലും ഒരുപോലെ അഭിനയിക്കുന്നുണ്ട് അനിഖ.
ഈ അടുത്തിടെയായിരുന്നു അനിഖയുടെ പതിനേഴാം ജന്മദിനം. ജന്മദിനം ആഘോഷമാക്കിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അനിഖ പോസ്റ്റ് ചെയ്തിരുന്നു
ഇപ്പോഴിതാ വീണ്ടും അനിഖയുടെ ചിത്രങ്ങൾ ആരാധക മനസ്സുകളിൽ ഇടം പിടിച്ചിരിക്കുകയാണ്. ബ്രോസ് പ്രൊഡക്ഷൻസിന് എടുത്ത ചിത്രങ്ങളിൽ മഞ്ഞ വസ്ത്രങ്ങളിൽ അതിസുന്ദരിയായി അനിഖയെ കാണാൻ സാധിക്കുക. ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്ക് എന്നാണ് ആരാധകർ പറയുന്നത്. അദ്വൈത് ഷൈൻ ആണ് ചിത്രങ്ങൾ എടുത്തത്. പ്രിയങ്ക പ്രഭാകറാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. ജോയാണ് മേക്കപ്പ് ചെയ്തത്.