Amruta Fadnavis at Cannes: കാൻ ഫിലിം ഫെസ്റ്റിവലില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ ഭാര്യ അമൃത, ആകര്‍ഷകമായ ചിത്രങ്ങള്‍ വൈറല്‍


Amruta Fadnavis at Cannes Film Festival 2022: 75-ാമത് കാൻ ഫിലിം ഫെസ്റ്റിവൽ  ഏതാണ്ട്  അവസാന  ഘട്ടത്തിലേയ്ക്ക് അടുക്കുകയാണ്.  മെയ് 17ന് ആരംഭിച്ച  ഫെസ്റ്റിവല്‍ മെയ്‌ 28ന് അവസാനിക്കും.  കാൻ ഫിലിം ഫെസ്റ്റിവലിൽ ഇതുവരെ ബോളിവുഡില്‍ നിന്നുള്ള നിരവധി  സുന്ദരിമാര്‍ അണിനിരന്നിരുന്നു.  ഇവരുടെ ചിത്രങ്ങള്‍ ദിവസവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

 

1 /5

അതിനിടെ റെഡ് കാര്‍പ്പെറ്റില്‍നിന്നുള്ള ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയെ അമ്പരപ്പിച്ചിരിയ്ക്കുകയാണ്.  അതായത്,  മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ  ഭാര്യ  അമൃത ഫഡ്‌നാവിസാണ് ഇത്തവണ പ്രേക്ഷരെ അമ്പരപ്പിച്ചുകൊണ്ട്‌  റെഡ് കാര്‍പ്പെറ്റില്‍ എത്തിയത് ..!! 

2 /5

ഭക്ഷണം, ആരോഗ്യം, സുസ്ഥിരത എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്‍റെ  ഭാഗമായാണ് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ ഭാര്യ അമൃത ഫഡ്‌നാവിസ് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്തത്.

3 /5

ഇൻസ്റ്റാഗ്രാമിൽ അവര്‍ തന്‍റെ മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.  "കാന്‍ റെഡ് കാര്‍പ്പെറ്റില്‍..... ഭക്ഷണം, ആരോഗ്യം, സുസ്ഥിരത എന്നിവയെക്കുറിച്ച് അവബോധം വളർത്താൻ." അവര്‍ കുറിച്ചു. 

4 /5

കറുത്ത ഗൗണ്‍, ഒപ്പം  ഡയമണ്ട്  ആഭരണങ്ങളും അണിഞ്ഞ്  അമൃത ഒരു ദിവയെപോലെ കാണപ്പെട്ടു. 

5 /5

ഹോളിവുഡ് താരങ്ങൾക്കൊപ്പമായിരുന്നു അമൃതയുടെ അരങ്ങേറ്റം. ബെറ്റർ വേൾഡ് ഫണ്ട് സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ ഐവറി കോസ്റ്റ് പ്രഥമ വനിത ഡൊമിനിക് ഔട്ടാര, ലെബനീസ്-ജോർദാനിയൻ രാജകുമാരി ഗിദ തലാൽ, ഹോളിവുഡ് താരം ഷാരോൺ സ്റ്റോൺ, അഭിനേതാവും മോഡലുമായ കീറ ചാപ്ലിൻ, ചാർളി ചാപ്ലിന്‍റെ ചെറുമകൾ എന്നിവരും അമൃതയ്‌ക്കൊപ്പമുണ്ടായിരുന്നു.

You May Like

Sponsored by Taboola