Actress Varadha: പുത്തൻ മേക്കോവറിൽ വരദ, ചിത്രങ്ങൾ വൈറലാകുന്നു

സിനിമ-സീരിയൽ രംഗത്ത് 15 വർഷത്തിൽ അധികം സജീവമായി അഭിനയിക്കുന്ന ഒരു താരമാണ് നടി വരദ. 2006-ൽ പുറത്തിറങ്ങിയ വാസ്തവം എന്ന സിനിമയിൽ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിൽ അഭിനയിച്ചുകൊണ്ടാണ് വരദ സിനിമയിലേക്ക് എത്തുന്നത്

  • May 18, 2022, 09:16 AM IST
1 /6

സിനിമ-സീരിയൽ രംഗത്ത് 15 വർഷത്തിൽ അധികം സജീവമായി അഭിനയിക്കുന്ന ഒരു താരമാണ് നടി വരദ. 2006-ൽ പുറത്തിറങ്ങിയ വാസ്തവം എന്ന സിനിമയിൽ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിൽ അഭിനയിച്ചുകൊണ്ടാണ് വരദ സിനിമയിലേക്ക് എത്തുന്നത്.   

2 /6

പിന്നീട് 2 വർഷങ്ങൾക്ക് ശേഷം സുൽത്താൻ എന്ന സിനിമയിലൂടെ ആദ്യമായി നായികയായി അഭിനയിക്കുകയും ചെയ്തു. നായികയായി വരദ അധികം സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും അല്ലാത്ത റോളുകളിൽ താരം തിളങ്ങിയിട്ടുണ്ട്. 

3 /6

അമല എന്ന സീരിയലിൽ അഭിനയിച്ച ശേഷം ഒരുപാട് കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി വരദ മാറുകയും ചെയ്തു. അമലയിൽ വരദയ്ക്ക് ഒപ്പം അഭിനയിച്ച ജിഷിനാണ് താരത്തിന്റെ ഭർത്താവ്. ജിയാൻ എന്ന പേരിൽ ഒരു മകനും ഇരുവർക്കുമുണ്ട്.

4 /6

യെസ് യുവർ ഓണർ, മകന്റെ അച്ഛൻ, ഉത്തരാസ്വയംവരം, വലിയങ്ങാടി, എന്നോട് പറ ഐ ലവ് യൂ എന്ന്, അൽ മല്ലു തുടങ്ങിയ സിനിമകളിൽ വരദ അഭിനയിച്ചിട്ടുണ്ട്. സ്നേഹക്കൂട്, ഹൃദയം സാക്ഷി, പ്രണയം, മാലാഖയുടെ മകൾ, ഇളയവൾ ഗായത്രി, പ്രശ്നം ഗുരുതരം, മൂടൽമഞ്ഞ് തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലും വരദ അഭിനയിച്ചിട്ടുണ്ട്.   

5 /6

ധാരാളം ടെലിവിഷൻ ഷോകളിൽ പങ്കെടുക്കുകയും അവതാരകയാവുകയും ചെയ്തിട്ടുണ്ട്. വീണ്ടും അഭിനയത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് വരദ. അതും പഴയതിലും കിടിലം ലുക്കിലാണ് വരദയെ ഇപ്പോൾ കാണാൻ സാധിക്കുന്നത്. 

6 /6

പുതിയ ലുക്കിലുള്ള ഫോട്ടോസ് ഇപ്പോൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് വരദ. അർബാനിക് ഫാഷൻസിന്റെ ഔട്ട്ഫിറ്റിൽ പൊളി സ്റ്റൈലിഷ് ലുക്കിലാണ് ചിത്രങ്ങളിൽ വരദ തിളങ്ങിയിരിക്കുന്നത്. ജോയ്സ് ജെബിയാണ് ഫോട്ടോസ് എടുത്തത്.

You May Like

Sponsored by Taboola