Saranya Anand: ഗ്ലാമറസ് ലുക്കിൽ കുടുംബ വിളക്കിലെ വേദിക, ചിത്രങ്ങൾ വൈറലാകുന്നു

മോഡലിംഗ് രംഗത്ത് നിന്നും അഭിനയ രംഗത്തേക്ക് വന്ന ധാരാളം താരങ്ങളെ മലയാളികൾക്ക് അറിയാവുന്നതാണ്.  അത്തരത്തിൽ മോഡലിംഗ് മേഖലയിൽ നിന്ന് സിനിമയിലേക്ക് എത്തിയ താരമാണ് നടി ശരണ്യ ആനന്ദ്.

1 /5

ശരണ്യ എന്ന പേരിനേക്കാൾ കുടുംബവിളക്ക് സീരിയലിലെ വേദിക എന്ന് പറഞ്ഞാൽ പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതമായിരിക്കും. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് സീരിയലായ കുടുംബവിളക്കിൽ വില്ലത്തി റോളിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന ശരണ്യ സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. 

2 /5

മാമാങ്കം, ആകാശഗംഗ 2, തൻഹ തുടങ്ങിയ സിനിമകളിൽ ശരണ്യ അഭിനയിച്ചിട്ടുണ്ട്. ഡാൻസ് കേരള ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി പങ്കെടുത്തുകൊണ്ടാണ് ശരണ്യ ടെലിവിഷൻ രംഗത്തേക്ക് വരുന്നത്.

3 /5

സിനിമയിൽ അഭിനയിച്ചതോടെ ശരണ്യക്ക് ആരാധകരും കൂടിയിരുന്നു. ഒടുവിൽ കുടുംബവിളക്കിൽ അഭിനയിച്ചത്തോടെ ശരണ്യയ്ക്ക് കുടുംബപ്രേക്ഷകരുടെയും പ്രിയങ്കരിയായി മാറി. വില്ലത്തി റോളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ശരണ്യ പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. ഈ കഴിഞ്ഞ വർഷമാണ് ശരണ്യ വിവാഹിതയായത്.

4 /5

സീരിയലിൽ ഒരു കുഞ്ഞിന്റെ അമ്മയുടെ റോളിലാണ് അഭിനയിക്കുന്നതെങ്കിലും അധികം പ്രായമൊന്നും താരത്തിനില്ല. സോഷ്യൽ മീഡിയയിൽ ഗ്ലാമറസ് വേഷത്തിലാണ് ശരണ്യയെ പ്രേക്ഷകർ കൂടുതൽ കണ്ടിരിക്കുന്നത്. 

5 /5

മഞ്ഞ ഷോർട്ട് ഡ്രെസ്സിൽ തിരുവനന്തപുരത്തെ ഒരു റിസോർട്ടിൽ വച്ചെടുത്തിരിക്കുന്ന ഒരു വീഡിയോ ഇപ്പോൾ ശ്രദ്ധനേടുന്നത്. കെ ക്യപച്ചേഴ്‌സാണ് ഫോട്ടോസും വിഡിയോയും എടുത്തിരിക്കന്നത്.

You May Like

Sponsored by Taboola