Priya Varrier: ഹോളിവുഡ് നടിമാരെ കടത്തിവെട്ടുന്ന ലുക്കിൽ പ്രിയ വാര്യർ, ചിത്രങ്ങൾ വൈറൽ

ഒറ്റ കണ്ണിറുക്കൽ കൊണ്ട് സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി പ്രിയ വാര്യർ. കണ്ണിറുക്കി യുവാക്കളുടെ ഹൃദയങ്ങൾ കൊള്ളയടിച്ച പ്രിയ വാര്യരെ അത്ര പെട്ടന്ന് ഒന്നും മലയാളികൾക്ക് മറക്കാൻ പറ്റുകയില്ല

ഇപ്പോഴിതാ പ്രിയ വാര്യരുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ ഏറ്റെടുത്തിരിക്കുന്നത്. “എന്റെ തിളക്കം നിങ്ങളുടെ കണ്ണുകളെ പൊള്ളിക്കുന്നുണ്ടോ?” എന്ന ക്യാപ്ഷനോടെയാണ് പ്രിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. അജയ് കടമാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സഞ്ജയ് ആണ് സ്റ്റൈലിംഗ്. അമിത് താക്കൂറാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്.

1 /4

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലവ് എന്ന സിനിമയിലെ ഗാനത്തിൽ കണ്ണിറുക്കി കാണിക്കുന്ന സീനിലൂടെയാണ് പ്രിയ പ്രേക്ഷക ശ്രദ്ധനേടുന്നത്.

2 /4

പാട്ടിലെ രംഗം സോഷ്യൽ മീഡിയയിൽ വൈറലാവുകയും പ്രിയയെ ആളുകൾ തിരയുകയും ചെയ്തതോടെ ലോകമെമ്പാടും വൈറൽ താരമായി മാറി. ഇന്ന് പ്രിയ വാര്യർ ഒരുപാട് മാറി കഴിഞ്ഞു. 

3 /4

ആദ്യ സിനിമയിലെ പ്രതിഫലത്തിന്റെ പത്തിരട്ടിയാണ് ഇന്നത്തെ പ്രിയയുടെ പ്രതിഫലം. മലയാളത്തിന് പുറമേ തെലുങ്ക്, ബോളിവുഡ് സിനിമകളിലും പ്രിയ വാര്യർ അഭിനയിച്ചു.

4 /4

ആരാധകർ കൂടുന്നത് പോലെ തന്നെ ഹേറ്റേഴ്‌സും താരത്തിന് കൂടുന്നുണ്ടായിരുന്നു. ചില അഭിമുഖങ്ങളിൽ പ്രിയ പറഞ്ഞ കാര്യങ്ങളിൽ ട്രോളുകൾ വരികയും വിമർശനങ്ങൾ കേൾക്കേണ്ടി വരികയും ചെയ്തു. പക്ഷേ അതുകൊണ്ട് ഒന്നും പ്രിയയുടെ ജനപ്രീതി കുറയ്ക്കാൻ സാധിച്ചിരുന്നില്ല. കൂടുതൽ ശക്തമായി തന്നെ സോഷ്യൽ മീഡിയയിൽ പ്രിയ നിറഞ്ഞ് നിന്നിരുന്നു

You May Like

Sponsored by Taboola